മലപ്പുറം: വാഴത്തേട്ടത്തിലെ സോളാര്‍ വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കർഷകൻ മരിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി കല്ലുണ്ട സ്വദ്ദേശി പള്ളിയാളി ഗംഗാധരൻ (60) ആണ് മരിച്ചത്. ഇന്നലെ വൈകുംനേരം 6.30-തോടെയാണ് സംഭവം.
പാമ്പുകടിയേറ്റതിനെ തുടർന്ന് ബൈക്കിൽ ഇയാൾ നമ്പൂരിപ്പൊട്ടിക്ക് സമീപം വരെ എത്തിയപ്പോഴേക്കും തളർന്നുവീഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read-കുടുംബവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു
ചാലിയാർ പഞ്ചായത്തിലെ അറിയപ്പെടുന്ന കർഷകനാണ് ഗംഗാധരൻ. തരിശ് ഭൂമികൾ പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തിവരികയായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.