തൃശ്ശൂരിൽ താഴ്ന്നു കിടന്ന വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

അതേസമയം വൈദ്യതി വകുപ്പിന്‍റെ അനാസ്ഥയാണ് മനോജിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. വൈദ്യുതിക്കമ്പിയുടെ അപകടാവസ്ഥ സംബന്ധിച്ച് ഒരു വർഷം മുമ്പ് നടന്ന വൈദ്യുതി അദാലത്തിൽ മനോജ് തന്നെ പരാതി നൽകിയിരുന്നതാണ്.

News18 Malayalam | news18-malayalam
Updated: October 6, 2020, 10:53 AM IST
തൃശ്ശൂരിൽ താഴ്ന്നു കിടന്ന വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
അതേസമയം വൈദ്യതി വകുപ്പിന്‍റെ അനാസ്ഥയാണ് മനോജിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. വൈദ്യുതിക്കമ്പിയുടെ അപകടാവസ്ഥ സംബന്ധിച്ച് ഒരു വർഷം മുമ്പ് നടന്ന വൈദ്യുതി അദാലത്തിൽ മനോജ് തന്നെ പരാതി നൽകിയിരുന്നതാണ്.
  • Share this:
തൃശ്ശൂർ: പാടത്ത് താഴ്ന്നു കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പുതുക്കാട് കണ്ണമ്പത്തൂർ മാട്ടിൽ വേലായുധന്‍റെ മകൻ മനോജ് (കണ്ണൻ-42) ആണ് മരിച്ചത്. മികച്ച നെൽക്കർഷകനുള്ള പുതുക്കാട് പഞ്ചായത്തിന്റെ പുരസ്‌കാരം നേടിയിട്ടുള്ളയാളാണ് മനോജ്. പാടശേഖര സമിതി പ്രസിഡ‍ന്‍റ് കൂടിയായിരുന്നു.

Also Read-'അരിയാഹാരം കഴിക്കാത്ത ആ മലയാളി' ഇനിയില്ല; അറിയണം രഘുനാഥപണിക്കരുടെ ജീവിതശൈലി

കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു അപകടം. കൃഷിസ്ഥലത്ത് വെള്ളം കെട്ടിനിർത്തിയത് നോക്കാൻ പോകുന്നതിനിടെയാണ് അപകടം. മനോജിന്‍റെ നെഞ്ചുയരത്തിൽ താഴ്ന്നു കിടന്ന കമ്പിക്ക് അരികിലൂടെ കണ്ടത്തിലേക്ക് കടക്കുന്നതിനിടെ വൈദ്യുതിക്കമ്പി തോളിൽ തട്ടുകയായിരുന്നു. അപകടം കണ്ട് സമീപത്തെ കൃഷിയിടത്തിലുണ്ടായ വ്യക്തി ആളെ വിളിച്ചു കൂട്ടി രക്ഷാപ്രവർത്തനം നടത്തി മനോജിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇതേ സ്ഥലത്ത് മറ്റൊരു കർഷകനും ഷോക്കേറ്റിരുന്നു. എന്നാൽ അയാളുടെ പരിക്ക് സാരമുള്ളതല്ല.

Also Read-Unlock 5.0 | സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാം; കുട്ടികൾ എന്തുചെയ്യണം? മാർഗ്ഗനിർദേശങ്ങളുമായി കേന്ദ്രംഅതേസമയം വൈദ്യതി വകുപ്പിന്‍റെ അനാസ്ഥയാണ് മനോജിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. വൈദ്യുതിക്കമ്പിയുടെ അപകടാവസ്ഥ സംബന്ധിച്ച് ഒരു വർഷം മുമ്പ് നടന്ന വൈദ്യുതി അദാലത്തിൽ മനോജ് തന്നെ പരാതി നൽകിയിരുന്നതാണ്. പ്രശ്നം അടിയന്തിരമായി തന്നെ പരിഹരിക്കാമെന്ന് അന്നു തന്നെ ഉറപ്പു ലഭിച്ചെങ്കിലും ഒന്നും നടന്നിരുന്നില്ല. ഇക്കഴിഞ്ഞ മുപ്പതാം തീയതി വൈദ്യുതിവകുപ്പിന്റെ പുതുക്കാട് സെക്ഷൻ ഓഫീസിലും പരാതി നൽകിയിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്.രമിതയാണ് മനോജിന്‍റെ ഭാര്യ. മക്കൾ: മാളവിക, പാർത്ഥസാരഥി, വിഷ്ണുപ്രസാദ്.
Published by: Asha Sulfiker
First published: October 6, 2020, 9:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading