• HOME
  • »
  • NEWS
  • »
  • kerala
  • »
  • കടബാധ്യത: ഇടുക്കിയില്‍ കര്‍ഷകന്‍ സ്വയം വെടിവെച്ചു മരിച്ചു

കടബാധ്യത: ഇടുക്കിയില്‍ കര്‍ഷകന്‍ സ്വയം വെടിവെച്ചു മരിച്ചു

മരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് നട്ടെല്ലിന് പരുക്കേറ്റ് ചികിത്സയിലായിരുന്നു സന്തോഷ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    രാജാക്കാട്: കടബാധ്യതയെത്തുടര്‍ന്ന് ഇടുക്കിയില്‍ കര്‍ഷകന്‍ സ്വയം വെടിവെച്ചു മരിച്ചു. പൂപ്പാറയ്ക്ക് സമീപം മുള്ളന്‍തണ്ട് കാക്കുന്നേല്‍ കെപി സന്തോഷാണ്(45) വീടിനുള്ളില്‍ നിന്ന് സ്വയം വെടിവെച്ച് മരിച്ചത്. നാടന്‍ തോക്കുകൊണ്ട് കഴുത്തില്‍ വെടിവെച്ചായിരുന്നു കര്‍ഷകന്റെ ആത്മഹത്യ. കഴിഞ്ഞമാസം മരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് നട്ടെല്ലിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയെങ്കിലും വീട്ടില്‍ കിടപ്പിലായിരുന്നു.

    കഴിഞ്ഞദിവസങ്ങളിലായിരുന്നു സന്തോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ വീടിനുപുറത്തുപോയി വന്ന സന്തോഷ് കഴുത്തില്‍ വെടിവെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ വലതുകണ്ണ് തകര്‍ത്ത് വെടിയുണ്ട പുറത്തുവന്ന നിലയിലാണ് ഇയാളെ കാണുന്നത്. ഭാര്യയും മകനും വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലായിരുന്നപ്പോഴാണ് സംഭവം. സന്തോഷിനെ ഉടന്‍ തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    Also Read: ജ്യേഷ്ഠന്റെ വിവാഹ സൽക്കാര പന്തലിൽ നിന്ന് അനുജൻ പോയത് മരണത്തിലേക്ക്

    കര്‍ഷകനായ സന്തോഷിന് 23 സെന്റ് സ്ഥലമാണുള്ളത്. ഇതുകൂടാതെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നുമുണ്ട്. ചില പ്രശ്‌നങ്ങള്‍മൂലം കഴിഞ്ഞ കുറച്ചുമാസങ്ങളായി കടുത്ത മാനസിക വിഷമത്തിലായിരുന്നു സന്തോഷെന്നും ചികിത്സയ്ക്കും മറ്റുമായി വന്‍തുക ചെലവായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടുക്കി ജില്ലാ സഹകരണബാങ്കില്‍ നാലു ലക്ഷത്തോളം രൂപയുടെ ലോണു ഇയാള്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

    തോക്കിന് ലൈസന്‍സില്ലെന്നാണ് പ്രാഥമിക നിഗമനം. തോക്ക് നിലത്ത് കുത്തി നിര്‍ത്തിയശേഷം കുഴലിന്റെ അഗ്രം കഴുത്തില്‍ ചേര്‍ത്തുവെച്ച് കാല്‍കൊണ്ട് കാഞ്ചി വലിച്ചിരിക്കാമെന്നാണ് നിഗമനം.

    First published: