• HOME
 • »
 • NEWS
 • »
 • kerala
 • »
 • Farmer Suicide Attempt| കൃഷിനാശം: കുട്ടനാട്ടിൽ കർഷകൻ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Farmer Suicide Attempt| കൃഷിനാശം: കുട്ടനാട്ടിൽ കർഷകൻ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വേനൽ മഴയെ തുടർന്നുള്ള കൃഷി നാശത്തിൽ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്ന് നാട്ടുകാർ പറഞ്ഞു.

 • Share this:
  ആലപ്പുഴ (Alappuzha) എടത്വയിൽ (Edathua) നെല്ലിന് അടിക്കുന്ന കീടനാശിനി കഴിച്ച് കർഷകൻ (Farmer) ആത്മഹത്യക്ക് ശ്രമിച്ചു (Suicide Attempt). പുത്തൻപറമ്പിൽ ബിനു തോമസിനെ ആണ് വീടിന് സമീപമുള്ള പറമ്പിലെ ഷെഡിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

  വേനൽ മഴയെ തുടർന്നുള്ള കൃഷി നാശത്തിൽ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഇതിൽ വ്യക്തത ആയിട്ടില്ല. മങ്കോട്ട, ചട്ടുകം പാടശേഖരങ്ങളിലായി ഇദ്ദേഹത്തിന്റെ നാല് ഏക്കറോളം വരുന്ന പാടത്ത് വെള്ളം കയറിയിരുന്നു. ബിനു തോമസ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഭാര്യ വിദേശത്താണ്. അമ്മയോടൊപ്പമായിരുന്നു താമസം.

  സാമ്പത്തിക ബാധ്യതയെ തുടർന്ന് കഴിഞ്ഞ ദിവസം തിരുവല്ല നിരണത്ത് നെല്‍കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. നിരണം വടക്കുംഭാഗം കാണാത്രപറമ്പില്‍ സ്വദേശി രാജീവ് (49) ആണ് പാടവരമ്പത്തെ മരത്തില്‍ തൂങ്ങി മരിച്ചത്. രാജീവ് പാട്ടത്തിന് പത്ത് ഏക്കര്‍ ഭൂമിയെടുത്ത് നെല്‍ കൃഷി ചെയ്തിരുന്നു. ഇതില്‍ എട്ടേക്കര്‍ കൃഷി വെള്ളം കയറി നശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കള്‍ പറയുന്നു.

  കൃഷി ആവശ്യത്തിന് രാജീവ് ബേങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. എന്നാല്‍ വെള്ളം കയറി കൃഷി നശിച്ചതോടെ തിരിച്ചടക്കാന്‍ കഴിയില്ലെന്ന ആശങ്കയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അച്ചന്‍കോവിലാറില്‍ നിന്ന് വെള്ളം കയറി വെണ്‍മണിയില്‍ 150 ഏക്കറോളം കൃഷി നശിച്ചതായി പാടശേഖര സമിതി അറിയിച്ചു.

  ഇന്നും കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഉച്ചക്ക് ശേഷമാകും മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. മറ്റന്നാളോടെ മഴ ദുർബലമാകുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കരുതുന്നത്. അതേസമയം തിരുവനന്തപുരം അടക്കമുള്ള ഇടങ്ങളിൽ രാവിലെ മുതൽ ചാറ്റൽ മഴ തുടരുകയാണ്.

  ഇന്നത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  സംസ്ഥാനത്ത് ഇന്നലെയും കനത്ത മഴ ലഭിച്ചിരുന്നു. കനത്ത മഴയിൽ കുട്ടനാട്ടിൽ ശക്തമായ മടവീഴ്ചയുണ്ടായി. കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമാണ് മട വീണ് നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.

  കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യു പി സ്കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ മേല്‍ക്കൂര മഴയിൽ തകർന്ന് നിലംപതിച്ചു. എല്‍കെജി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടം. സ്കൂള്‍ പൂട്ടിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

  കേരളാ തീരത്തിന് അടുത്തായാണ് നിലവിൽ ശക്തമായ മഴയ്ക്ക് കാരണമായ ചക്രവാതച്ചുഴി. ഇത് ദുർബലമായി കേരളാ തീരത്ത് നിന്ന് അകന്നാൽ വെള്ളിയാഴ്ചയ്ക്ക് ശേഷം മഴ ദുർബലമാകുമെന്നാണ് നിലവിലെ നിരീക്ഷണം.
  എന്നാൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
  Published by:Rajesh V
  First published: