നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് നിയമവിധേയമായി മുറിച്ച മരങ്ങളും മരം കൊള്ള പട്ടികയിൽ; വനം വകുപ്പിനെതിരെ കർഷകർ

  പാലക്കാട് നിയമവിധേയമായി മുറിച്ച മരങ്ങളും മരം കൊള്ള പട്ടികയിൽ; വനം വകുപ്പിനെതിരെ കർഷകർ

  ഇതിലൂടെ കേസ് അട്ടിമറിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നതെന്നാണ് കർഷകർ പറയുന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കോഴിക്കോട്:  പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, അഗളി റേഞ്ചിൽ മാത്രം മുറിച്ച ഏഴായിരം മരങ്ങളുടെ പട്ടിക വനംവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. നിയമവിധേയമായി മുറിക്കാൻ അനുമതിയുളള മരങ്ങളുടെ അടക്കം വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയതിനെതിരെ പരാതി ഉയർന്നു. ഇതിലൂടെ കേസ് അട്ടിമറിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നതെന്നാണ് കർഷകർ പറയുന്നത്.

  മണ്ണാർക്കാട് റേഞ്ചിൽ നിന്ന് 3919 മരങ്ങളും അഗളി റേഞ്ചിൽ നിന്ന് 3500 മരങ്ങളും മുറിച്ചെന്നാണ് വനംവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ റിപ്പോർട്ടിലുള്ളത്. വിവാദ റവന്യൂ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ അല്ലായിരുന്നു ഈ മരം മുറി. മാർച്ച് മുതൽ ജൂൺ വരെയുള്ള കണക്കാണിത്. ഉപാധികളോടെ പട്ടയം നൽകിയ ഭൂമിയിൽ നിന്ന് ഒരു മരം പോലും പോയില്ലെന്ന് മണ്ണാർക്കാട് റെയ്ഞ്ച് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു. മരംകൊള്ളയും നിയമവിധേയമായ മരംമുറിയും കൂട്ടിചേർത്തത്  കർഷകരെ ബലിയാടാക്കാനാണെന്ന അക്ഷേപം ശക്തമാണ്. ഇതിലൂടെ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് വി ഫാം പ്രതിനിധി ജോയ് കണ്ണൻചിറ പറഞ്ഞു.

  മുട്ടിലിലും അകമലയിലും മലയാറ്റൂരുമെല്ലാം റവന്യൂ ഉത്തരവിൻ്റെ മറവിലായിരുന്നു മരംകൊള്ള. എന്നാൽ പാലക്കാട്ടെ നിയമ വിധേയമായ മരംമുറി പോലും മരംകൊള്ളയിലുൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കർഷകർ രംഗത്ത് വന്നിട്ടുള്ളത്.

  അതേസമയം വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുണ്ട്.  മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍  പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല.  മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയ 202ക്യുബിക് മീറ്റര്‍ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ ഒരാളെപോലും മാസങ്ങളായിട്ടും പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.

  മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിട്ടുണ്ട്. മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

  മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

  കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരം മുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ 15 കോടിയുടെ ഈട്ടിക്കൊള്ള അരങ്ങേറിയത്. പ്രതികള്‍ക്കെതിരെ ജൈവവൈവിധ്യ സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തതോടെ ജാമ്യമില്ലാ വകുപ്പുകളായി എല്ലാ കേസുകളും മാറിയിട്ടുണ്ട്.
  Published by:user_57
  First published:
  )}