• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കാട്ടുപന്നി ഉൾപ്പെടെയുള്ളവയെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം'; സ്ഥാനാർഥികൾക്ക് മുന്നിൽ 18 ഇന ആവശ്യങ്ങളുമായി കർഷക കൂട്ടായ്മ കിഫ

'കാട്ടുപന്നി ഉൾപ്പെടെയുള്ളവയെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം'; സ്ഥാനാർഥികൾക്ക് മുന്നിൽ 18 ഇന ആവശ്യങ്ങളുമായി കർഷക കൂട്ടായ്മ കിഫ

ഈ ആവശ്യങ്ങളോട് സ്ഥാനാർത്ഥികളും മുന്നണികളും എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം കർഷകർ ഇത്തവണ വോട്ട് ചെയ്യണം എന്നതാണ് കിഫയുടെ നിലപാട്.

News18

News18

 • Last Updated :
 • Share this:
  നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണികളുടെയും സ്ഥാനാർഥികളുടെയും മുൻപിൽ അവകാശ പത്രികയുമായി കർഷക കൂട്ടായ്മയായ കിഫ. ഈ ആവശ്യങ്ങളോട് സ്ഥാനാർത്ഥികളും മുന്നണികളും എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം കർഷകർ ഇത്തവണ വോട്ട് ചെയ്യണം എന്നതാണ് കിഫയുടെ നിലപാട്. കാട്ടുപന്നി ഉൾപ്പെടെയുള്ളവയെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്നും കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും കിഫ ആവശ്യപ്പെട്ടു.

  കിഫയുടെ ആവശ്യങ്ങൾ-

  1. കർഷകന്റെ അവകാശങ്ങൾ നിർവചിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുന്ന ‘കർഷക സംരക്ഷണ നിയമം’ പാസാക്കുക.

  2. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 62 വകുപ്പ് പ്രകാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു കൊണ്ട് കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ എന്നിവയെ അടിയന്തരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കാനുള്ള നടപടികൾ എടുക്കുക.

  3. കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ എന്നിവയെ ക്ഷുദ്ര ജീവികളായി പ്രഖാപിക്കുന്നതു വരെ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11/1 b വകുപ്പ് പ്രകാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു കൊണ്ട് അവയെ ഉപാധിരഹിതമായി കൊല്ലുവാനുള്ള അധികാരം കർഷകർക്ക് നൽകുക.

  Also Read-പത്താംക്ലാസ് വിദ്യാഭ്യാസവും, കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും; സർജറി അടക്കം ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടർ അറസ്റ്റിൽ

  4. വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വനവും, അതിന്റെ പരിപൂർണ്ണമായ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വം വനം വകുപ്പിനും ആയിരിക്കെ, സർക്കാരും വനം വകുപ്പും സ്വന്തം ഉത്തരവാദിത്തത്തിൽ വരുത്തുന്ന വീഴ്ച മൂലം വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ , അത്തരം വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടുവാനും കൊല്ലാനുമുള്ള അധികാരം കർഷകർക്കു നൽകുക.

  5. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസ ധനത്തിനു പകരം മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതു പോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ടു , ഓരോരുത്തരുടെയും പ്രായവും, ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ വെച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക.

  6. വന്യമൃഗ ആക്രമണത്തിൽ ഇനി ഒരു ജീവൻ കൂടി പൊലിയാതിരിക്കാനും കേരളത്തിൽ അതിരൂക്ഷമായി തുടരുന്ന വന്യജീവി ശല്യം നിയന്ത്രിക്കാനും വനാതിർത്തിയിൽ നിന്നും 500 മീറ്റർ ഉള്ളിലേക്ക് Human Sensitive Zone (HSZ) സ്ഥാപിക്കുകയും വന്യമൃഗങ്ങളെ HSZ അതിർത്തിയിൽ തടയുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി എടുക്കുകയും ചെയ്യുക.

  Also Read-കേക്ക് മുറിച്ച് കാളയുടെ പിറന്നാൾ ആഘോഷിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റും

  7. ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിൽ തുടങ്ങി , സർക്കാരിന്റെ നിഷേധാത്മക നിലപാട് മൂലം കേരളം മുഴുവൻ പ്രാബല്യത്തിൽ വന്നിരിക്കുന്ന, പട്ടയ ഭൂമിയിലെ വാണിജ്യ നിർമാണ നിരോധനം നീക്കുവാൻ അടിയന്തരമായി നിയമ ഭേദഗതി കൊണ്ടുവരുക. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ഇറക്കിയ, 61/ 2021/LSGD ഉൾപ്പെടെയുള്ള ഉത്തരവുകൾ റദ്ദ് ചെയ്യുക,

  8. 1970 മുതൽ ലാൻഡ് ട്രിബുണൽ നൽകിയ പട്ടയങ്ങൾക്കുള്ള ഭൂപരിഷ്കരണ നിയമത്തിലെ 72 K വകുപ്പ് പ്രകാരമുള്ള നിയമ സംരക്ഷണം റദ്ദ് ചെയ്തുകൊണ്ട് കേരളത്തിലെ പതിനായിരക്കണിക്കിന് കർഷകരെ കുടിയിറക്കാൻ ഉദ്ദേശിച്ചുള്ള, 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് & അസൈൻമെന്റ്) നിയമത്തിൽ 50 വര്ഷം മുൻകാല പ്രാബല്യത്തോടെ 2020 മെയ് 22 നു കേരള സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് (35 of 2020, No.3751/Leg.G1/2020/Law, 59 of 2020) റദ്ദു ചെയ്യുകയും ഈ ഓർഡിനനസിന്റെ അടിസ്ഥാനത്തിൽ പട്ടയം റദ്ദു ചെയ്യാൻ നല്കിയിട്ടുള്ള എല്ലാ നോട്ടീസുകളും പിൻവലിക്കുകയും ചെയ്യുക

  9. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരുന്ന പരിസ്ഥിതി സംവേദക മേഖല (ESZ) കളിൽ നിന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായും ഒഴിവാക്കുക.

  10. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 92 വില്ലേജുകളിൽ , കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കുക

  11. കേരളത്തിലെ കർഷകരുടെ മുപ്പത്തിനാലായിരം ഏക്കർ ഭൂമി ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുത്തു വനമാക്കി മാറ്റിയ EFL (Ecologically Fragile Land Act 2003) എന്ന കരിനിയമം റദ്ദു ചെയ്യുകയും ഇതുവരെ ഏറ്റെടുത്ത സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം കൊടുക്കുകയോ അല്ലെങ്കിൽ ആ സ്ഥലങ്ങൾ കർഷകർക്ക് തിരിച്ചു നൽകുകയോ ചെയ്യുക

  12. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സർക്കാരിൽ നിക്ഷിപ്‌തമായിരിക്കുന്ന, ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരമുൾപ്പെടെ, വന്യ ജീവി ശല്യം നിയന്ത്രിക്കാനുള്ള പൂർണ്ണമായ അധികാരങ്ങൾ പഞ്ചായത്തുകൾക്ക് നൽകുക.

  13. റബർ, കൊക്കോ, കാപ്പി , തേയില തുടങ്ങിയ തോട്ടവിളകൾ രൂക്ഷമായ വിലയിടിവിനെതുടർന്നു കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം നിലവിൽ ഉള്ളതിനാൽ കേരളത്തിലെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മാവ്‌ , പ്ലാവ്, സപ്പോട്ട, റംബുട്ടാൻ , മാങ്കോസ്റ്റിൻ തുടങ്ങിയ ഫലവൃക്ഷങ്ങളെയും തോട്ടവിളകളായി അംഗീകരിച്ച്‌ നിയമഭേദഗതി നടത്തുക.

  14. കർഷകന്റെ കൃഷി ഭൂമിയിൽ നിൽക്കുന്ന ചന്ദനം അടക്കമുള്ള എല്ലാ മരങ്ങളും ഉപാധി രഹിതമായി വെട്ടാനും വിൽക്കാനും പുതിയത് നടാനുമുള്ള അവകാശം കർഷകനു നൽകുക.

  15. 01-01-1977 നു മുൻപ് കർഷകരുടെ കൈവശത്തിലേക്ക് വിട്ടുകൊടുത്ത ഭൂമികൾക്ക് ഉപാധി രഹിത പട്ടയം അടിയന്തരമായി അനുവദിക്കുക.

  16. കേരളത്തിലെ വനം റവന്യു അതിർത്തി മുഴുവ നും ജോയിന്റ് സർവേയുടെ അടിസ്ഥാനത്തിൽ അളന്നു തിരിച്ചു ഗസറ്റ് വിജ്ഞാപനം ഇറക്കുന്നത് വരെ കർഷകരുടെ കൈവശ ഭൂമിയിൽ ജെണ്ട കെട്ടുന്ന പ്രവർത്തനങ്ങൾ നിറുത്തി വെക്കുക.

  17. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന എല്ലാ പ്രധാനപ്പെട്ട കാർഷിക വിളകൾക്കും ഉല്പാദന ചെലവിന്റെ ഇരട്ടി താങ്ങുവില പ്രഖ്യാപിക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുക.

  18. കൊറോണയുടെയും, കാർഷിക വിളകളുടെ വിലത്തകർച്ചയുടെയും പശ്ചാത്തലത്തിൽ, കാർഷിക കടങ്ങൾ പൂർണമായും എഴുതി തള്ളുക.
  Published by:Rajesh V
  First published: