HOME » NEWS » Kerala »

ഫണ്ട് തിരിമറി കേസ്: എം.ഇ.എസിൽ തർക്കം രൂക്ഷം; ആക്ഷേപങ്ങൾ നിഷേധിച്ച് ഡോ. ഫസൽ ഗഫൂർ

ഫെയർ ഡീൽ ഹെൽനെസ് സൊലൂഷൻ എന്ന കമ്പനിയിൽ ഡോ. മുജീബ് റഹ്മാനും ഉണ്ടെന്നും അതിൽ ആരോപിക്കുന്ന തരത്തിൽ ഇടപാടുകൾ ഇല്ലെന്നും ഫസൽ ഗഫൂർ പറഞ്ഞു.

News18 Malayalam | news18
Updated: October 22, 2020, 7:04 PM IST
ഫണ്ട് തിരിമറി കേസ്: എം.ഇ.എസിൽ തർക്കം രൂക്ഷം; ആക്ഷേപങ്ങൾ നിഷേധിച്ച് ഡോ. ഫസൽ ഗഫൂർ
fasal gafoor
  • News18
  • Last Updated: October 22, 2020, 7:04 PM IST
  • Share this:
മലപ്പുറം: ഫണ്ട് തിരിമറി ആരോപണത്തിൽ എം.ഇ.എസിനുള്ളിൽ വിവാദം മുറുകുന്നു. ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ.ഫസൽ ഗഫൂറിന്റെ രാജി ആവശ്യപ്പെട്ട് എംഇഎസിലെ  ഒരു വിഭാഗം രംഗത്തെത്തി. ആരോപണവിധേയർ രാജി വയ്ക്കണമെന്ന് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ.എൻ.എം. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. എം.ഇ.എസിന്റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപ ഫസൽ ഗഫൂർ തിരിമറി നടത്തി എന്ന പരാതിയിലാണ് പൊലീസ് കേസ്. അഴിമതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറും ജനറൽ സെക്രട്ടറി പ്രൊഫസർ പി.ഒ.ജെ.ലബ്ബയും രാജിവക്കണമെന്ന് സംസ്ഥാന സെക്രട്ടറി ഡോ.എൻ.എം.മുബീബ് റഹ്മാൻ ആവശ്യപ്പെട്ടു. കേസിന്റെ ചെലവ് ആരോപണവിധേയർ വഹിക്കണമെന്നാണ് എതിർ പക്ഷത്തിന്റെ ആവശ്യം. ഡോ. മുജീബ് റഹ്മാന്റെ ആക്ഷേപം ഇങ്ങനെ.

"2011 ഡിസംബറിൽ എം.ഇ.എസിന്റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്നു കോടി 70 ലക്ഷം രൂപ ടാക്സ് ഡെവലപ്മെന്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി കൈമാറി. എം.ഇ.എസിന്റെ ഔദ്യോഗിക ഘടനകൾ ആയ എക്സിക്യൂട്ടീവോ ജനറൽബോഡിയോ അറിയാതെയാണ് ഈ ഫണ്ട് കൈമാറ്റം നടന്നിരിക്കുന്നത്. ഫസൽ ഗഫൂറിന്റെ മകൻ എംഡി ആയ ഫെയർ ഡീൽ ഹെൽനെസ് സൊലൂഷൻ എന്ന കമ്പനിക്ക് 2012 ഒക്ടോബറിൽ 11,62,500 രൂപയും കൈമാറിയിട്ടുണ്ട്. ആദ്യം നൽകിയ മൂന്നു കോടി 70 ലക്ഷം രൂപ രണ്ടര വർഷങ്ങൾക്ക് ശേഷം  ഗഡുക്കളായി തിരികെ വന്നിട്ടുണ്ട്. രണ്ടാമത്തെ തുക തിരികെ എത്തിയിട്ടുമില്ല" - ഈ പരാതിയിൽ ആണ്  നടക്കാവ് പൊലീസ്  ഐപിസി 406, 408, 420 തുടങ്ങിയ  ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂർ ആണ് ഒന്നാംപ്രതി. ജനറൽ സെക്രട്ടറി പി ജെ ലബ്ബ രണ്ടാം പ്രതിയാണ്.

You may also like:ഇന്ത്യൻ വിദ്യാർത്ഥിയെ ലൈംഗിക ബന്ധത്തിനു ശേഷം സെക്സ് ടോയ് ഉപയോഗിച്ചു കൊലപ്പെടുത്തിയ ഓസ്ട്രേലിയൻ യുവതിക്ക് തടവുശിക്ഷ [NEWS]മാധ്യമപ്രവർത്തകന്റെ മകനെ തട്ടിക്കൊണ്ടുപോയി 45 ലക്ഷം ആവശ്യപ്പെട്ടു; പൊലീസിനെ അറിയിച്ചപ്പോൾ ഒൻപതുകാരനെ കൊന്നു
[NEWS]
സി. ദിവാകരൻ MLAയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു [NEWS]

അതേസമയം, ആരോപണങ്ങൾക്ക് മറുപടി പറയാൻ എം.ഇ.എസ് ഭാരവാഹികൾക്ക് ഒപ്പം ആണ് ഫസൽ ഗഫൂർ മലപ്പുറം പ്രസ് ക്ലബ്ബിൽ എത്തിയത്. സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ല എന്നും മുജീബ് റഹ്മാന്റെ ആരോപണങ്ങൾ അദ്ദേഹത്തിന് എതിരെ എം.ഇ.എസ് മെഡിക്കൽ കോളേജ് നടപടി എടുത്തതിനെ തുടർന്ന് ആണെന്ന് ഫസൽ ഗഫൂർ പറഞ്ഞു. 'എം.ഇ.എസിനെ കേൾക്കാതെ ആണ് കോടതി നടപടി. എം.ഇ.എസിന് വേണ്ടി ഉള്ള ഭൂമി ഇടപാടിനാണ് പണം നൽകിയത്. ഉദ്ദേശിച്ച അത്ര ഭൂമി ഇടപാട് നടക്കാത്തതിനാൽ അന്ന് നൽകിയ അഡ്വാൻസ് തുക തിരികെ തരിക ആയിരുന്നു. ഇതിൽ ഒരു അഴിമതിയും ഇല്ല" അദ്ദേഹം പറഞ്ഞു.

ഫെയർ ഡീൽ ഹെൽനെസ് സൊലൂഷൻ എന്ന കമ്പനിയിൽ ഡോ. മുജീബ് റഹ്മാനും ഉണ്ടെന്നും അതിൽ ആരോപിക്കുന്ന തരത്തിൽ ഇടപാടുകൾ ഇല്ലെന്നും ഫസൽ ഗഫൂർ പറഞ്ഞു.

പത്തു വർഷം മുൻപ് ആണ് ഈ ഇടപാട് എല്ലാം നടന്നത്. ആ സമയത്ത് എല്ലാം ഡോ. മുജീബ് റഹ്മാൻ സംഘടനാ പദവിയിൽ ഉണ്ട്. ഇതെല്ലാം ഇപ്പോൾ പറയുന്നതിന് കാരണം എം.ഇ.എസ് മെഡിക്കൽ കോളേജ് ഡോ..മുജീബ് റഹ്മാനെതിരെ നടപടി എടുത്തത് കൊണ്ടാണെന്നും ഫസൽ ഗഫൂർ പറഞ്ഞു. 'ഡോ. മുജീബ് റഹ്മാൻ എം.ഇ.എസ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ആയിരുന്നു. അദ്ദേഹം സ്വന്തമായി ക്ലിനിക്ക് നടത്തുന്നുമുണ്ട്. കോവിഡ് പടരാൻ തുടങ്ങിയ ആദ്യമാസങ്ങളിൽ ഇദ്ദേഹം എം.ഇ.എസിലെ സർജന്മാരെ സ്വന്തം ക്ലിനികിലേക്ക്‌ കൊണ്ടുപോയി ചികിത്സ നടത്തിയിരുന്നു. ഇതിന് പുറമെ എം.ഇ.എസിലേക്ക് മെഡിക്കൽ സാമഗ്രികൾ വാങ്ങുന്നതിനോടൊപ്പം ഇദ്ദേഹം സ്വന്തം ക്ലിനിക്കിലേക്കും സാമഗ്രികൾ വാങ്ങി. ഇത് എല്ലാം കണ്ടെത്തിയതോടെ ഇദ്ദേഹത്തെ എം.ഇ.എസിലെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റി നിർത്തി. അതിന് ശേഷം ആണ് മുജീബ് റഹ്മാൻ 10 വർഷം മുൻപുള്ള ഇടപാടുകൾ വിവാദമാക്കി കോടതിയിൽ എത്തിച്ചത്." - ഫസൽ ഗഫൂർ പറഞ്ഞു.കോടതിനടപടികൾ അതിന്റെ മുറയ്ക്ക് നടക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാചുമതല ഉള്ള ഡോ. മുജീബ് റഹ്മാൻ ഇത്തരം കാര്യങ്ങൾ സംഘടനയ്ക്ക് അകത്ത് ഉന്നയിക്കാതെ പൊതു സമൂഹത്തിൽ ചർച്ച ആക്കിയത് സംഘടനാവിരുദ്ധം ആണെന്നും നടപടി ഉണ്ടാകുമെന്നും ഫസൽ ഗഫൂറിനൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത എം.ഇ.എസ് ഭാരവാഹികൾ പറഞ്ഞു.
Published by: Joys Joy
First published: October 22, 2020, 7:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories