നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • First Bell Helpline എസ്.എഫ്.ഐയുടെ സംരംഭത്തിന് പിന്തുണയുമായി ഫസൽ ഗഫൂർ; 10 ടിവികൾ കൈമാറി

  First Bell Helpline എസ്.എഫ്.ഐയുടെ സംരംഭത്തിന് പിന്തുണയുമായി ഫസൽ ഗഫൂർ; 10 ടിവികൾ കൈമാറി

  സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കി എസ്എഫ്ഐ മലപ്പുറം കമ്മിറ്റിയുടെ 'ഫസ്റ്റ് ബെൽ ഹെല്പ് ലൈൻ'

  Fasal gafoor handovers 10 TV for sfi

  Fasal gafoor handovers 10 TV for sfi

  • Share this:
  ഓൺലൈൻ, ടിവി സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കാൻ ഉള്ള എസ്എഫ്ഐ മലപ്പുറം കമ്മിറ്റിയുടെ 'ഫസ്റ്റ് ബെൽ ഹെല്പ് ലൈൻ' സംരംഭവുമായി സഹകരിച്ച് എം ഇ എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ. 10  ടി.വികൾ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി. സാനുവിന് കൈമാറി.

  കോവിഡ് കാലത്ത് എസ്.എഫ്.ഐ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഫസൽ ഗഫൂർ പറഞ്ഞു. എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫസ്റ്റ് ബെൽ ഹെല്പ് ലൈനിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള 100 ടി.വികൾ തിരൂരിലെ ഹെല്പ് ലൈൻ സെന്ററിൽ എത്തി. 1996-2006 കാലയളവിൽ എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിയംഗങ്ങളായി പ്രവർത്തിച്ചിരുന്നവരുടെ കൂട്ടായ്മ 15 ടി.വികൾ കൈമാറി.
  TRENDING:സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു [NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]Shocking: പലഹാരമാണെന്ന് കരുതി പടക്കം കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേർ പിടിയിൽ [NEWS]
  ആദ്യഘട്ടത്തിൽ 150 ടി.വികളാണ് വിതരണം ചെയ്തത്. ട്രൈബൽ, തീരദേശ മേഖലകളിൽ അംഗണവാടികൾ കേന്ദ്രീകരിച്ച് പൊതുപാഠശാലകൾ ഒരുക്കാനാണ് എസ്.എഫ്.ഐയുടെ പദ്ധതി.
  First published: