എറണാകുളം പറവൂരിൽ മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകൾ നിമ്മ്യ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി വീരൻ പുഴയിലായിരുന്നു അപകടം. ബാബുവും മകളും ചെറുവഞ്ചിയിലാണ് മീൻപിടിക്കാൻ ഇറങ്ങിയത്. പോലീസും ഫയർഫോഴ്സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാർ കണ്ടെത്തി. കടമക്കുടി ഗവ വൊക്കേഷണൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിമ്മ്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.