വൈക്കം: അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വൈക്കം അയ്യരുകുളങ്ങരയിലാണ് അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജ് ജോസഫ് (75) ഭിന്നശേഷിക്കാരിയ മകൾ ജിൻസി (40) എന്നിവരാണ് മരിച്ചത്.
ജോർജ് ജോസഫിന്റെ മൃതദേഹം വീടിനു പുറത്ത് തൂങ്ങിയ നിലയിലും മകളുടെ മൃതദേഹം മുറിയ്ക്കുള്ളിൽ കട്ടിലിലുമാണ് കണ്ടെത്തിയത്. വൈക്കം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.