നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Pink Police | അച്ഛനെയും മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

  Pink Police | അച്ഛനെയും മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

  പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

  Highc-ourt

  Highc-ourt

  • Share this:
   കൊച്ചി: അച്ഛനെയും മകളെയും പിങ്ക് പൊലീസ്(Pink Police) ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവത്തിവുമായി ബന്ധപ്പെട്ട് ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

   കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടി എടുത്തെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

   പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

   പൊലീസ് വാഹനത്തില്‍ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയായിരുന്നു ജയചന്ദ്രനും മകള്‍ക്കുമെതിരെ മോഷണം ആരോപിച്ചായിരുന്നു പിങ്ക് പൊലീസ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥയായ സിപി രജിത പരസ്യവിചാരണ ചെയ്തത്. ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കും നല്‍കുന്നത് കണ്ടെന്നും വാദിച്ച പൊലീസിന്റെ വാഹനത്തില്‍ നിന്ന് തന്നെ ഒടുവില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

   അതേ സമയം സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
   പൊലീസ് സേനയിലെ അംഗങ്ങള്‍ക്ക് പ്രത്യേക പരിശിലനം നല്‍കുന്നതിനും കുട്ടിക്ക് മാനസികാഘാതം കുറക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

   കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു

   കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കയര്‍പൊട്ടി കിണറ്റില്‍ വീണ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്ക് സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്(22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനായി കപ്പിയിലുണ്ടായിരുന്ന കയറിലൂടെ ഇറങ്ങുമ്പോള്‍ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

   അമ്മ ഗീതയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ അനൂപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിഗ്രി പഠന ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയായിരുന്നു അനുപ്. പിതാവ്:അനില്‍ മാതാവ്: ഗീത. സഹോദരി: അഞ്ചു.

   Also Read-യുവാവ് ശല്യം ചെയ്യുന്നുവെന്ന് കേസ് കൊടുത്ത വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിക്കുന്നതിന് മുമ്പുള്ള ശബ്ദരേഖ പുറത്ത്
   Published by:Jayashankar AV
   First published:
   )}