• HOME
  • »
  • NEWS
  • »
  • kerala
  • »
  • അമിത വേഗതയിൽ എത്തിയ കാർ ബൈക്കിൽ ഇടിച്ച് അച്ഛനും അഞ്ച് വയസ്സുകാരനും മരിച്ചു; മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരം

അമിത വേഗതയിൽ എത്തിയ കാർ ബൈക്കിൽ ഇടിച്ച് അച്ഛനും അഞ്ച് വയസ്സുകാരനും മരിച്ചു; മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരം

കല്ലിംഗൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (45), മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ ശ്രീഹരി (15) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: അമിത വേഗതയിൽ എത്തിയ കാർ എതിർ ദിശയിൽ വന്ന ഇരുചക്രവാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. മറ്റൊരു മകന് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങലിന് സമീപം നഗരൂരിൽ രാത്രി 8.15ഓടെയാണ് അപകടം നടന്നത്.

    കല്ലിംഗൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (45), മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ ശ്രീഹരി (15) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നഗരൂർ ഭാഗത്തു നിന്ന് കല്ലിംഗലുള്ള വീട്ടിലേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനെയും രണ്ട് മക്കളെയും കിളിമാനൂർ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഫോർച്യൂണർ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

    ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന അഞ്ച് വയസ്സുകാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അച്ഛൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു.

    മടവൂർ സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കൽപ്പനയാണ് മരണമടഞ്ഞ സുനിൽകുമാറിന്റെ ഭാര്യ. സംഭവവുമായി ബന്ധപ്പെട്ട് മടവൂർ സ്വദേശികളായ ഷിറാസ്, ജാഫർ ഖാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നഗരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
    Published by:Rajesh V
    First published: