കൽപ്പറ്റ: തെങ്ങ് വീണുണ്ടായ അപകടത്തിൽ മരിച്ച എസ്എഫ്ഐ നേതാവായ മകന് ലാൽസലാം വിളിച്ച് വിട നൽകിയ അച്ഛനും അമ്മയും നൊമ്പരക്കാഴ്ചയായി. കൽപ്പറ്റയിൽ മരിച്ച നന്ദു സി.യുവിന്‍റെ സംസ്ക്കാര ചടങ്ങുകളാണ് വികാരഭരിതമായി മാറിയത്. സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് അമ്മ ശ്രീജ ലാല്‍സലാം വിളിച്ചത്. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചാണ് അച്ഛനും അമ്മയും പ്രിയ മകനെ യാത്രയയച്ചത്.
നിരവധി ആളുകളാണ് നന്ദുവിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. നന്ദുവിന്റെ അന്ത്യയാത്രയ്ക്കിടെയാണ് അച്ഛനും അമ്മയും സഹപ്രവര്‍ത്തകരും ചേർന്ന് ലാല്‍ സലാം വിളിച്ചത് കണ്ടുനിന്നവരുടെയും കണ്ണുകളിൽ ഈറനണിയിച്ചു.
കല്‍പ്പറ്റ ഐടിഐയിലെ വിദ്യാര്‍ത്ഥിയായിരുന്നു പത്തൊന്‍പതുകാരനായ നന്ദു. ബസ് സ്റ്റാന്‍ഡിലേക്ക് തെങ്ങ് മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ നന്ദുവിന് പരുക്കേറ്റിരുന്നു. നന്ദു ബസ് കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു അപകടം.
അപകടത്തില്‍ പരുക്കേറ്റ നന്ദുവിനെ ഉടന്‍ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിൽ എത്തിച്ചു. ഇവിടെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.