• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | മകനുമായി തര്‍ക്കം; വീടുവിട്ടിറങ്ങിയ അച്ഛന്‍ തൂങ്ങിമരിച്ചു; മനംനൊന്ത് മകനും ജീവനൊടുക്കി

Suicide | മകനുമായി തര്‍ക്കം; വീടുവിട്ടിറങ്ങിയ അച്ഛന്‍ തൂങ്ങിമരിച്ചു; മനംനൊന്ത് മകനും ജീവനൊടുക്കി

ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു

Suicide

Suicide

  • Share this:
    കൊച്ചി: അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന്‍ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

    ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകന്‍ സുഭാഷും ആത്മഹത്യ ചെയ്യുകയായിരുന്നു.

    Also Read-Accident | കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

    കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്. മുനമ്പം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

    Accident | പിക്ക് അപ്പ് വാന്‍ റോഡരികിലേക്ക് പാഞ്ഞുകയറി; രണ്ടു പേര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

    കണ്ണൂര്‍: റോഡ് സൈഡില്‍ നിന്നവരുടെ ദേഹത്തേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി. അപകടത്തില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കണ്ണപുരത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്.

    Also Read-സ്കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

    ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടര്‍ യാത്രക്കാരനെയും റോഡരികില്‍ നില്‍ക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. പിക്ക് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം റോഡരികില്‍ നിന്നവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.
    Published by:Jayesh Krishnan
    First published: