ഇന്റർഫേസ് /വാർത്ത /Kerala / കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും കയത്തിൽ മുങ്ങി മരിച്ചു

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും കയത്തിൽ മുങ്ങി മരിച്ചു

മകനെ ചുമലിൽ ഇരുത്തി പുഴയിലിറങ്ങിയപ്പോൾ കാൽ തെറ്റി വീണു. ചെളിയിൽ പുതഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയിൽ അകപ്പെടുകയായിരുന്നു

  • Share this:

കണ്ണൂർ: ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയ മകൻ നെബിൻ ജോസ് (3) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് ഇരട്ടത്തോട് കയത്തിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.

ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിർത്തിയിരുന്നു. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. മകനെ ചുമലിൽ ഇരുത്തി പുഴയിലിറങ്ങിയപ്പോൾ കാൽ തെറ്റി വീണു. ചെളിയിൽ പുതഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയിൽ അകപ്പെടുകയായിരുന്നു.

Also Read- പാലക്കാട് കല്ലേക്കാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

കൂടെയുണ്ടായിരുന്ന മറ്റു രണ്ടുകുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്തി കരക്കെടുത്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

.ഇരിട്ടി എ ജെ ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി സ്‌കൂള്‍ യുകെജി വിദ്യാർത്ഥിയാണ് നെവിന്‍. കുവൈറ്റില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Drowned, Drowned to death, Kannur