തിരുവനന്തപുരം: ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ അച്ഛനും മകനും വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുകുട്ടന്‍(65), മകന് റെനില്‍ (36) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് അപകടത്തിന് കാരണം.
അപ്പുക്കുട്ടന് തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നനതിനിടെയാണ് മകനും അപകടം സംഭവിച്ചത്. വൈദ്യുതി ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തില്‍ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലാണ്.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവര്‍ക്കും അടുത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ സാധിച്ചത്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റും.
ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ ആളുടെ തലയില്‍ ഫാന്‍ പൊട്ടിവീണ് 5 തുന്നിക്കെട്ട്
ആലപ്പുഴ ജനറൽ ആശുപത്രിയിലെ (Alappuzha General Hospital) ഫാൻ പൊട്ടി തലയിൽവീണ് കൂട്ടിരിപ്പുകാരന് പരുക്കേറ്റു. തകഴി കേളമംഗലം പുത്തൻവീട്ടിൽ കെ.അജേഷിന്റെ (45) തലയിലാണ് ഫാൻ വീണത്. അഞ്ച് തുന്നിക്കെട്ടുണ്ട്. ഇന്നലെ പകൽ 12.30 നായിരുന്നു അപകടം. നിരീക്ഷണ മുറിയിലെ ഫാനാണ് പൊട്ടിവീണത്. ബസ് യാത്രയ്ക്കിടെ സഹോദരിക്ക് തലചുറ്റൽ അനുഭവപ്പെട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞാണ് ലോറി ഡ്രൈവറായ അജേഷ് വന്നത്.
നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപത്ത് നിൽക്കുന്നതിനിടെ കറങ്ങിക്കൊണ്ടിരുന്ന ഫാൻ പൊട്ടി വലിയ ശബ്ദത്തോടെ അജേഷിന്റെ തലയിൽ വീഴുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മുറിവ് തുന്നുകയും സ്കാനിങ്ങിനു വിധേയനാക്കുകയും ചെയ്ത ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞ അജേഷിനെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു.
പരിശോധനയ്ക്കായി വീണ്ടും എത്താൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. പഴകി ദ്രവിച്ച ഫാൻ കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാവുകയും ഇടയ്ക്കിടെ തനിയെ നിന്നു പോവുകയും ചെയ്തിരുന്നതായി രോഗികൾ പറഞ്ഞു. അതേ സമയം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം ഫാൻ ഉൾപ്പെടെ മുഴുവൻ ഇലക്ട്രിക് ഉപകരണങ്ങളും പരിശോധിച്ച് കുറ്റമറ്റതാണെന്നു ഉറപ്പുവരുത്തിയിരുന്നതായി സ്ഥലം സന്ദർശിച്ച നഗരസഭാധ്യക്ഷ സൗമ്യരാജ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.