കൊല്ലം: കടക്കൽ ദേവി ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ അച്ഛനും രണ്ടു മക്കളുമാണ് മരിച്ചത്. സെൽവരാജ്, മക്കളായ ശരവണൻ, വിഘ്നേശ് എന്നിവരാണ് മരിച്ചത്.
ചിതറയിലെ ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഇവർ. ഭാര്യ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി, പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി തെരച്ചിൽ നടത്തി മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു.
ക്ഷേത്രകുളത്തിലെ താഴ്ചയുള്ള ഭാഗത്തു പെട്ടുപോയാതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.