• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂരിൽ അച്ഛനും രണ്ടര വയസുകാരനായ മകനും മരിച്ച നിലയിൽ; മകന്റെ മൃതദേഹം ബക്കറ്റിൽ

തൃശൂരിൽ അച്ഛനും രണ്ടര വയസുകാരനായ മകനും മരിച്ച നിലയിൽ; മകന്റെ മൃതദേഹം ബക്കറ്റിൽ

മൂത്ത മകനും ഭാര്യയും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം.

  • Share this:

    തൃശൂർ: അച്ഛനും രണ്ടരവയസുകാരനായ മകനും വീട്ടിൽ മരിച്ച നിലയിൽ. തൃശൂർ ആളൂരിലാണ് സംഭവം. ബിനോയ്(37), മകൻ അർജുൻ എന്നിവരാണ് മരിച്ചത്. മകന്റെ മൃതദേഹം ബക്കറ്റിനുള്ളിലും ബിനോയിയെ തൂങ്ങിയ നിലയിലുമായിരുന്നു കണ്ടെത്തിയത്.

    മകനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് തൂങ്ങിമരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമായിരുന്നു ബിനോയ് താമസിച്ചിരുന്നത്. മൂത്ത മകനും ഭാര്യയും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം.

    Also Read-കൊല്ലത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി; അതിജീവിത വനത്തിൽ തൂങ്ങിമരിച്ച നിലയിൽ

    ഇവർ ഉണർന്ന് രാവിലെ നോക്കിയപ്പോൾ മകനെ ബക്കറ്റിൽ മരിച്ച നിലയിലും ബിനോയിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ലോട്ടറി വിൽപ്പന നടത്തിയായിരുന്നു ഉപജീവനം നടത്തിയിരുന്നത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Jayesh Krishnan
    First published: