• HOME
  • »
  • NEWS
  • »
  • kerala
  • »
  • മകനു നേരെ സ്വകാര്യ ബസ് ജീവനക്കാരന്‍ കത്തി വീശുന്നത് കണ്ട അച്ഛന്‍ കുഴഞ്ഞ് വീണു മരിച്ചു

മകനു നേരെ സ്വകാര്യ ബസ് ജീവനക്കാരന്‍ കത്തി വീശുന്നത് കണ്ട അച്ഛന്‍ കുഴഞ്ഞ് വീണു മരിച്ചു

വാഹനത്തിന് സൈഡ് നല്‍കുന്നത് സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു

  • Last Updated :
  • Share this:
    കൊച്ചി: പറവൂരില്‍ മകനെ സ്വകാര്യ ബസ് ജീവനക്കാരന്‍ ആക്രമിക്കുന്നത് കണ്ട് അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് പിതാവു കുഴഞ്ഞുവീണു മരിച്ചത്. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. ഇന്നലെ രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്തായിരുന്നു സംഭവം.

    വാഹനത്തിന് സൈഡ് നല്‍കുന്നത് സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചത്. അമിത വേഗത്തിലായിരുന്ന കോഴിക്കോട്– വൈറ്റില റൂട്ടിലോടുന്ന ‘നർമദ’ ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണ് ഫർ‌ഹാന്‌റെ മൊഴി. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയതെന്നാണ് ഫർഹാന്‍ പറയുന്നു.

    Also Read-കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുവാവിന്‍റെ മൃതദേഹം ഓടയില്‍; മുഖത്തും ശരീരത്തും പരിക്കേറ്റ നിലയിൽ

    ബസ് നിര്‍ത്താതെ പോയതോടെ ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. തർക്കമുണ്ടായപ്പോൾ ബസ് തുടർന്നു ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു.

    തർക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ വാഹനത്തില്‍ നിന്നും കത്തിയെടുത്തു ഫര്‍ഹാനെ കുത്തി. ഇത് തടഞ്ഞ ഫർഹാന്റെ കൈ കത്തി തട്ടി മുറിഞ്ഞു. ഇതു കണ്ടാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഫസലുദ്ദീനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    Also Read-പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പിടികൂടി

    സംഭവത്തിന് പിന്നാലെ സ്വകാര്യ ബസ് ജീവനക്കാർ വാഹനമെടുത്ത് കടന്നുകളഞ്ഞുവെന്നും ബസ് പിടികൂടാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബസ് ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
    Published by:Jayesh Krishnan
    First published: