കൊച്ചി: കഴിഞ്ഞ 10 ദിവസമായി ആശുപത്രി കിടക്കയിൽ ചികിത്സയിലായിരുന്നു നടി ആശാ ശരത്തിന്റെ അച്ഛൻ വി.എസ് കൃഷ്ണൻകുട്ടി നായർ. ആരോഗ്യസംബന്ധമായ പ്രശ്നത്താൽ പത്ത് ദിവസമായി ആഹാരം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അൽപം വെള്ളം മാത്രമായിരുന്നു ആകെയുള്ള ഭക്ഷണം. എന്നാൽ തന്റെ ആരോഗ്യ അവസ്ഥയെ പോലും അവഗണിച്ച് വോട്ട് ചെയ്യാൻ എത്തിയ അച്ഛനെ കുറിച്ചുള്ള നടി ആശാ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. വോട്ട് ചെയ്യാൻ ആവേശത്തോടെ കിടക്കയിൽ നിന്നും ഇറങ്ങുന്ന അച്ഛന്റെ വീഡിയോയും ആശ ശരത്ത് പങ്കുവെക്കുന്നു. ആശയും അച്ഛനും പെരുമ്പാവൂർ ബോയ്സ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ആശാ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
10 ദിവസമായി ആഹാരം കഴിക്കാതെ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്ന 82 വയസ്സുള്ള അച്ഛൻ നിർബന്ധപൂർവം വോട്ടു ചെയാനിറങ്ങുന്ന രംഗം...വോട്ടു ചെയ്യാൻ പോണു എന്ന് പറയുമ്പോൾ അച്ഛന്റെ മുഖത്ത് കാണുന്ന ആ ആവേശവും സന്തോഷവുമാണ് 10 മില്ലിലിറ്റർ വെള്ളം മാത്രം കഴിച്ചു തുടങ്ങിയ അച്ഛന് പ്രത്യേകാനുമതി ഡോക്ടർ നൽകാനുള്ള കാരണം... അങ്ങനെ ഞങ്ങൾ പെരുമ്പാവൂര്‍ പോയി ആ വോട്ടു അങ്ങ് ചെയ്തു ....
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.