• HOME
  • »
  • NEWS
  • »
  • kerala
  • »
  • Father son suicide | ഭാര്യയുമായി അകന്നു കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു

Father son suicide | ഭാര്യയുമായി അകന്നു കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു

വിദേശത്തായിരുന്നു ആന്റോ ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസമാണ് നാട്ടിലത്തെിയത്.

  • Share this:
    എറണാകുളം: ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. മകന്റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവ് ഭാര്യ വീട്ടിലത്തെി ആത്മഹത്യചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്റണി(72)യാണ് മകന്‍ ആന്റോ(32)യുടെ വേര്‍പാടില്‍ ആത്മഹത്യ ചെയ്തത്.

    ആന്റോ ചൊവ്വാഴ്ച ഉച്ചയോടെ വേങ്ങൂര്‍ പാടശേഖരത്തിലെത്തിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആന്റണി വൈകീട്ട് 4.15ഓടെ ആന്റോയുടെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടില്‍ ജോസിന്റെ വീട്ടുമുറ്റത്തെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തത്.

    2018ലായിരുന്നു ആന്റോയും നിയയും തമ്മിലെ വിവാഹം. രണ്ട് മക്കളുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാരും ഇടവകക്കാരും പൊതുപ്രവര്‍ത്തകരുമടക്കം പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

    വിദേശത്തായിരുന്നു ആന്റോ ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസമാണ് നാട്ടിലത്തെിയത്. ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്റു ഉച്ചയോടെയാണ് വേങ്ങൂര്‍ പാടശേഖരത്തിലെത്തി ദേഹത്ത് പെട്രോളൊഴിച്ചത്. ശരീരമാസകലം തീ പടര്‍ന്ന ആന്റോയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

    മകന്റെ മരണം അറിഞ്ഞയുടന്‍ വീട്ടില്‍ നിന്നിറങ്ങിയ ആന്റണി പെട്രോള്‍ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. കപ്പേള കവലയില്‍നിന്ന് ഇടവഴിയിലൂടെ കാല്‍നടയായാണ് ആന്റണി ജോസിന്റെ വീട്ടിലത്തെിയത്. ഗേറ്റ് തുറന്ന ആന്റണി ജോസും കുടുംബവും നോക്കിനില്‍ക്കെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

    Also Read-Found Dead | കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍; ചുമരില്‍ ആത്മഹത്യക്കുറിപ്പ്

    സംഭവമറിഞ്ഞ് മുനമ്പം ഡിവൈ.എസ്.പി എസ്. ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി. ശാസ്ത്രീയ പരിശോധന ഏജന്‍സികളും നടപടി പൂര്‍ത്തിയാക്കി. രാത്രിയോടെയാണ് ആന്റണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ച ആന്റണിയുടെ ഭാര്യ എല്‍സി. മറ്റ് മക്കള്‍: ബിജി, ജിനി, സിസ്റ്റര്‍ സിനി, ജിന്റോ. മരുമക്കള്‍: ആന്റണി, ബിജോയി, നിയ, അനു. ആന്റുവിന്റെ മക്കള്‍: ആന്‍മോള്‍, ജോസഫ്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: