കൊല്ലം: കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോയ്ക്കെതിരെ പരാതിയുമായി പിതാവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ 40 ദിവസം പ്രായമായ കുട്ടിയുടെ സ്വകാര്യത മാനിക്കാതെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ബലാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പിതാവ്.
കുടുബത്തിനുള്ളില്‍ ഒതുക്കേണ്ട പ്രശ്നം സോഷ്യല്‍മീഡിയയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ചെയ്തത് ആരാണെന്ന് അറിയാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്കാന് ആലോചിക്കുന്നുണ്ടെന്നും കുഞ്ഞിന്റെ പിതാവ്. താനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ.
കൊല്ലം പുനലൂരിലാണ് കുഞ്ഞിന്റെ പേരിടലിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും അതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തത്. പിതാവ് വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടമാവാത്തതോടെ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. ഇത് തര്‍ക്കത്തിലേക്ക് വഴിവെക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ആരോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
Man Sets Fire |മദ്യപിച്ചെത്തി സ്വന്തം വീടിന് തീയിട്ടു; ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടു
കൊല്ലം: മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
മദ്യപിച്ച് വീട്ടിലെത്തുന്ന മുരളി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ മുരളിക്കായി ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇന്നലെയും മദ്യപിച്ചായിരുന്നു തെങ്ങ് കയറ്റതൊഴിലാളിയായ മുരളി വീട്ടിലെത്തിയത്. അതിനുശേഷം ഭാര്യയുമായി വഴക്കിടുകയും വീടിന് തീവക്കുകയുമായിരുന്നു. ആസമയം തന്നെ ഭാര്യയും മക്കളും വീടിന് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു.
ഓല മേഞ്ഞ വീടായിരുന്നു ഇത്. വീടിന് തീവക്കുന്ന സമയത്ത് പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെയുള്ളവ അകത്തുണ്ടായിരുന്നു. ഇത് ശാസ്താംകോട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം നിര്‍വീര്യമാക്കിയതോടെ വലിയ അപകടമാണ് ഒഴിവായത്. കെഎസ്ഇബി സംഘം സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.