കൊച്ചി: പുഴയില്‍ മുങ്ങിത്താണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മരിച്ചു. വാരപ്പെട്ടി ഇഞ്ചൂര്‍ ചെക്ക് ഡാമിന് സമീപത്ത് പുഴയിലെ കയത്തില്‍ അകപ്പെട്ട മകന് അമീറിനെ(12)നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് ഇഞ്ചൂര്‍ കുറുമാട്ടുകുടി എബി കെ അലിയാര് (42)ആണ് മരിച്ചത്. അമീറിനെ നാട്ടുകാര്‍ രക്ഷപെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എബിയും കുടുംബവും വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. '13 വഷങ്ങള്‍ പോയതറിയാതെ ' എന്ന കുറിപ്പോടെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രം തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കിട്ട് മണിക്കൂറുകള്‍ക്കമാണ് മരണം എബിയെ തേടിയെത്തിയത്.
മക്കളായ ആശീര് ,ആദില്‍ ,അമീര്‍ എന്നിവരെയും കൂട്ടി സാധാരണ കുളിക്കാനിറങ്ങുന്ന കടവിലാണ് ഇന്നും ഇറങ്ങിയത്. എന്നാൽ അതിനിടെ മകന് അമീര്‍ കടവിൽനിന്ന് ദൂരത്തേക്ക് നീന്തുകയും കയത്തില്‍ അകപ്പെടുകയുമായിരുന്നു. ഇതുകണ്ട എബി മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സിന്റെ ഡിഫന്‍സ് സേനാംഗം റെജിയും സുഹൃത്ത് ജോസുമാണ് ആദ്യം രക്ഷപ്രവര്‍ത്തനത്തിനെത്തിയത്.
പിതാവും മകനും മുങ്ങിത്താഴുന്നത് ജോസ് കണ്ടിരുന്നു. വിവരം ഉടന്‍ റെജിയെയും അറിയിച്ചു. പിന്നാലെ ചെക്ക് ഡാമിന് മുകള്‍ ഭാഗത്ത് നിന്ന് റെജിയും മറ്റൊരുഭാഗത്തുനിന്ന് ജോസും പുഴയില്‍ച്ചാടി.ചുഴിയില്‍ മുങ്ങിത്താണിരുന്ന ഇരുവരെയും ജോസിന് പിടുത്തം കിട്ടിയെങ്കിലും ഒഴുക്കിന്റെ ശക്തി മൂലം എബി കൈവിട്ടുപോയി. ഇതിനകം നീന്തിയെത്തിയ റെജി അമീറിനെ കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും എബിയെ കണ്ടെത്താനായില്ല.
ഇതോടെ റെജി കോതമംഗലം ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എസ് ടി ഒ കരുണാകരന് പിള്ളയുടെ നേതൃത്വത്തില്‍ ബി സി ജോഷി, കെ കെ രാജു,എഫ്.പ്രദീപ്, എസ് അന്‍ഷാദ്, വൈശാഖ് ആര് എച്ച് ന്നിവര്‍ ചേര്‍ന്ന് കയത്തില്‍ നിന്നും എബിയുടെ മൃതദ്ദേഹം കണ്ടെടുക്കുകയായിരുന്നു. ഖബടക്കം നാളെ രാവിലെ 11-ന് മാതിരപ്പിള്ളി ജുമ മസ്ജീദില്‍ നടക്കും. ഗവണ്മെന്റ് പോളി ടെക്നിക്കില്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു എബി കെ അലിയാർ.
ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി മധ്യവയസ്ക്കൻ മരിച്ചു
തല ലിഫ്റിനിടയിൽ കുടുങ്ങി മധ്യവയസ്കന് മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി സതീഷ് കുമാറാണ് ജോലിക്കിടെ അപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നഗരത്തിലെ കവടിയാറിന് സമീപം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ് കുമാർ. കടയിൽ സാധനങ്ങൾ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങിയാണ് സതീഷ് കുമാർ മരിച്ചത്.
സതീഷ് കുമാർ ലിഫ്റ്റിൽ കുടുങ്ങുന്നത് കണ്ട മറ്റ് ജീവനക്കാർ ബഹളംവെച്ചു. എന്നാൽ ലിഫ്റ്റിൽ നിന്ന് സതീഷ് കുമാറിനെ പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചില്ല. തുടർന്ന് ഫയര്‍ഫോഴ്സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ കടയിലെ ജീവനക്കാരനായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.