• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെക്ക് ഡാമിൽ വീണ മകളെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മുങ്ങിമരിച്ചു; മകളെ രക്ഷപ്പെടുത്തി

ചെക്ക് ഡാമിൽ വീണ മകളെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മുങ്ങിമരിച്ചു; മകളെ രക്ഷപ്പെടുത്തി

കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കാനെത്തിയ പ്രകാശൻ മകൾ വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

  • Share this:
    കോട്ടയം: മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ചെക്ക്ഡാമിലെ വെള്ളത്തിൽ വീണ് പിതാവിന് ദാരുണാന്ത്യം. ആനക്കല്ലിൽ താമസിക്കുന്ന പ്രകാശൻ (52) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി മേലരുവിയിൽ വെകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. മകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.

    Also Read-കോഴിക്കോട് ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

    കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കാനെത്തിയ പ്രകാശൻ മകൾ വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി. ചെക്ക്ഡാമിൽ ചെളി അടിഞ്ഞ് കൂടിയിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.
    Published by:Jayesh Krishnan
    First published: