കൊല്ലം: മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപ സംഘത്തിന്റെ മർദ്ദനം. തൊട്ടുപിന്നാലെ പിതാവ് തൂങ്ങിമരിച്ചു. കൊല്ലം ആയൂർ സ്വദേശി അജയകുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപരുടെ മർദനത്തിൽ മനംനൊന്ത് അജയകുമാർ ജീവനൊടുക്കിയതെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്.
ഈ മാസം 19ന് രാത്രിയായിരുന്നു അജയ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേദിവസം വൈകിട്ട് അജയകുമാറിനെ വീടിനടുത്ത് വെച്ച് മദ്യപസംഘം മർദിച്ചിരുന്നു. മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മദ്യപസംഘം അജയകുമാറിനെ മർദിച്ചത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജയകുമാറിനെ മർദിച്ച മദ്യപസംഘത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.