ജോസഫ് തൊണ്ടിപ്പറമ്പിലച്ചന്‍ അന്തരിച്ചു

news18
Updated: May 20, 2019, 11:29 PM IST
ജോസഫ് തൊണ്ടിപ്പറമ്പിലച്ചന്‍ അന്തരിച്ചു
ജോസഫ് തൊണ്ടിപ്പറമ്പിൽ
  • News18
  • Last Updated: May 20, 2019, 11:29 PM IST
  • Share this:
കൊച്ചി: പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകൻ ഫാദര്‍ ജോസഫ് തൊണ്ടിപ്പറമ്പില്‍ അന്തരിച്ചു.  ഈജിപ്തിലെ കെയ്‌റോയിലായിരുന്നു അന്ത്യം. സംസ്‌കാര തിയതിയും സമയവും തീരുമാനിച്ചിട്ടില്ല. കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യ-ഏലിയാമ്മ ദമ്പതികളുടെയ ഏഴുമക്കളില്‍ അഞ്ചാമനായി 1950 ജനുവരി 18-ാം തിയതി ജോസഫസച്ചന്‍ ജനിച്ചു. സെന്റ് തോമസ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് തിയോളജിയും പൂര്‍ത്തിയാക്കി. 1975 ല്‍ വൈദികപട്ടം സ്വീകരിച്ചു.

1976 മുതല്‍ 1980 വരെ മാര്‍ ജേക്കബ് തൂങ്കുഴിയുടെ സെക്രട്ടറിയും ചാന്‍സലറുമായിരുന്നു. തൃശ്ശിലേരി ഇടവകയുടെ വികാരിയായും പ്രവര്‍ത്തിച്ചു. 11984-ല്‍ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സേക്രഡ് സ്‌ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989-ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

1989 മുതല്‍ 1993 വരെ ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറും തദവസരത്തില്‍ത്തന്നെ ആലുവ സെമിനാരി വൈസ്‌റെക്ടറായും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2014-ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വിരമിച്ചു.

Also Read ഇന്നസെന്റിന് കാലിടറും; രാജാജിക്ക് അട്ടിമറി വിജയം; ഇടതിന് 8 മുതൽ 12 സീറ്റ് വരെ പ്രവചിച്ച് കൈരളി ടിവി സര്‍വെ

First published: May 20, 2019, 11:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading