• HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ഛനെയും അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതെന്ന് സംശയം

അച്ഛനെയും അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതെന്ന് സംശയം

മത്സ്യം കൊടുത്തിട്ടു പണം കൃത്യമായി ലഭിക്കാത്തതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് അറിയുന്നത്.

News18 Malayalam

News18 Malayalam

  • Share this:
    കൊച്ചി: അച്ഛനെയും അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവാരം ഗവ.ഹോമിയോ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പിൽ പി എൻ രാജേഷ് (55), ഭാര്യ നിഷ (49), ഏകമകൻ ആനന്ദ് രാജ് (16) എന്നിവരാണ് മരിച്ചത്.


    suicide, covid patient, thiruvananthapuram medical college, covid ward, കോവിഡ് രോഗി, ആത്മഹത്യ, തിരുവനന്തപുരം, മെഡിക്കൽ കോളജ്, കോവിഡ് വാർഡ്
    പെരുവാരത്ത് ഇവർ താമസം തുടങ്ങിയിട്ട് ഒന്നര വർഷമായി. ഇന്നലെ രാവിലെ ഇവരെ പുറത്തുകാണാതിരുന്നതിനാൽ വീട്ടുടമ എത്തി ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല. പുറത്തെവിടെയെങ്കിലും പോയതായിരിക്കുമെന്നു കരുതി തിരിച്ചുപോയെങ്കിലും‍ ഏറെനേരമായിട്ടും ആരെയും കാണാതായതോടെ പലതവണ ഇവരുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചു. ആരും ഫോൺ എടുത്തില്ല. രാത്രി ഏഴു മണിയോടെ പൊലീസിനെ വിവരമറിയിച്ചു.


    പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് 3 പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രാജേഷും നിഷയും നിലത്തു ചാരി ഇരിക്കുന്ന നിലയിലും ആനന്ദ് രാജ് കട്ടിലിൽ നിന്നു താഴേക്കു കിടക്കുന്ന നിലയിലുമായിരുന്നു. വീട്ടിൽ ഭക്ഷണപദാർഥങ്ങളും ശീതളപാനീയവും ഉണ്ടായിരുന്നു.


    UP: Man held on rape charges as woman kills self a day before his marriage, Crime news, Crime, Rape, rape news
    വിദേശത്തായിരുന്ന രാജേഷ് നാട്ടിൽ തിരിച്ചെത്തിയ ശേഷ‌ം മത്സ്യ മൊത്ത വിതരണക്കാരനായിരുന്നു. രണ്ടുതവണ കുഴിപ്പിള്ളി പഞ്ചായത്ത് അംഗമായിട്ടുണ്ട്. മത്സ്യം കൊടുത്തിട്ടു പണം കൃത്യമായി ലഭിക്കാത്തതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് അറിയുന്നത്. ആനന്ദ് രാജ‌ിന‌് ഓട്ടിസം ഉണ്ടായിരുന്നു. പ്ലസ് വൺ വിദ്യാർഥിയാണ്.


    accident news, audi hit youth, audi accident, accident death, വാഹനാപകടം, ഓഡി അപകടം, അപകട മരണം
    വിഷം ഉള്ളിൽച്ചെന്നു മരിച്ചെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ഇവർ വീട്ടിൽ ഡീസൽ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നിടുകയും ചെയ്തിരുന്നു. ഇവർ താമസിച്ചിരുന്ന വീടിന്റെ മുകളിലെ നിലയിൽ മറ്റൊരു കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നു.
    Published by:Rajesh V
    First published: