• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചാക്കോ പുണ്യാളൻ ചമയുന്നു, എന്നെയും ഭാര്യയെയും പുറത്താക്കാൻ നീക്കം'; NCP സംസ്ഥാന അധ്യക്ഷനെതിരെ യുവതിയുടെ അച്ഛൻ

'ചാക്കോ പുണ്യാളൻ ചമയുന്നു, എന്നെയും ഭാര്യയെയും പുറത്താക്കാൻ നീക്കം'; NCP സംസ്ഥാന അധ്യക്ഷനെതിരെ യുവതിയുടെ അച്ഛൻ

പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചുവെന്ന് പരാതിക്കാരിയായ യുവതിയുടെ അച്ഛൻ പറയുന്നു. പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ചാക്കോ പല നേതാക്കളും വഴി തന്നെ അറിയിച്ചു. തന്നെയെയും ഭാര്യയെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. - അദ്ദേഹം പറയുന്നു

പി സി ചാക്കോ

പി സി ചാക്കോ

  • Share this:
    കൊല്ലം: പി സി ചാക്കോയ്ക്കെതിരെ വിമർശനവുമായി പീഡന പരാതി നൽകിയ കുണ്ടറയിലെ യുവതിയുടെ അച്ഛൻ രംഗത്ത്. പി സി ചാക്കോയ്ക്ക് അജണ്ടയുണ്ട്. തന്നെയെയും ഭാര്യയെയും എൻസിപിയിൽ നിന്ന് പുറത്താക്കാനാണ് ചാക്കോയുടെ നീക്കം. ചാക്കോ പുണ്യാളൻ ചമയുകയാണെന്നും പെൺകുട്ടിയുടെ അച്ഛൻ ന്യൂസ് 18 നോട് പറഞ്ഞു.

    പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചുവെന്ന് പരാതിക്കാരിയായ യുവതിയുടെ അച്ഛൻ പറയുന്നു. പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ചാക്കോ പല നേതാക്കളും വഴി തന്നെ അറിയിച്ചു. തന്നെയെയും ഭാര്യയെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. ഒന്നും അറിയാത്ത പോലെ ചാക്കോ പുണ്യാളൻ ചമയുകയാണ്. ചാക്കോയുടെ അറിവോടെയാണ് ശശീന്ദ്രൻ തന്നെ വിളിച്ചത്. പീഡനശ്രമത്തെക്കുറിച്ചും ചാക്കോ അറിഞ്ഞിരുന്നു. ഈ കേസിൽ ചാക്കോയ്ക്ക് അജണ്ടയുണ്ട്. - അദ്ദേഹം പറഞ്ഞു.

    മന്ത്രിക്കെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയുടെയും കുടുംബത്തിന്റെയും തീരുമാനം. മന്ത്രി രാജിവയ്ക്കണമെന്ന നിലപാടിലാണ് യുവതി. മുഖ്യമന്ത്രിയുടെ നിലപാട് നിരാശപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം യുവതി വ്യക്തമാക്കിയിരുന്നു.

    അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് യുവതിയുടെ വീട് സന്ദർശിക്കും. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസമാണ് സുരേന്ദ്രന്റെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. കുണ്ടറയിൽ സമരപരിപാടികൾ തുടരാനാണ് യൂത്ത് കോൺഗ്രസ്, യുവമോർച്ച തീരുമാനം.

    Also Read- KTS Padannayil Passes Away| നടൻ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

    കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ കുണ്ടറ പീഡന കേസിലെ പരാതിക്കാരി തുടന്നടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത വേദനയാണ്. മന്ത്രിയെ സംരക്ഷിക്കുന്ന നടപടിയാണൊ മുഖ്യമന്ത്രിയുടെ സ്ത്രീ ശാക്തീകരണമെന്ന് പരാതിക്കരി ചോദിച്ചു. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഏതറ്റം വരെയും നിയമ പോരാട്ടം നടത്തുമെന്ന് പെൺകുട്ടി വ്യക്തമാക്കി. തന്റെ അവസ്ഥയാണ് കേരളത്തിലെ ഓരോ പെൺകുട്ടിയും നേരിടേണ്ടി വരിക. മന്ത്രിയുടെ മകൾക്കാണെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ. നല്ല നിലയിൽ തീർക്കാൻ മന്ത്രി പറയുമായിരുന്നോ- പെൺകുട്ടി ചോദിക്കുന്നു.

    അതേ സമയം എൻസിപി അന്വേഷണ കമ്മീഷൻ പരാതിക്കാരിയുടെ അച്ഛനിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പാർട്ടി നേതൃത്വത്തിന് കൈമാറി. പാർട്ടി കമ്മിഷൻ പ്രഹസനമാണെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മന്ത്രിക്ക് ചാക്കോ ക്ലീൻ ചിറ്റ് നൽകിയ നിലയ്ക്ക് കമ്മിഷന് എന്ത് പ്രസക്തിയാണുള്ളതെന്ന് പരാതിക്കാരിയുടെ അച്ഛൻ ചോദിക്കുന്നു.

    Also Read- 'വജൈന വെട്ടിക്കീറിയ പോലെ, ദിവസം പന്ത്രണ്ടോളം പാഡ് മാറ്റണം, മൂത്രം പിടിച്ചുവെക്കാനാകില്ല': അനന്യ നേരിട്ടത് സഹിക്കാനാകാത്ത ദുരിതം

    മന്ത്രിക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായതോടെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ പരാതിക്കാരി തുറന്നടിച്ചത്.
    നിലവിൽ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുന്ന പെൺകുട്ടി മന്ത്രിക്കെതിരെ നിയമ പോരാട്ടമെന്ന് പറയുമ്പോൾ അതിന് കൃത്യമായ രാഷ്ട്രീയ മാനവും കൈവരുന്നു. പീഡന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ജെ പത്മാകരന്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. കേസിനാസ്പദമായ സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടതിനാൽ ലഭിക്കുന്ന തെളിവുകളെങ്കിലും ശേഖരിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. അപ്പോഴും അന്വേഷണത്തിൽ കാല താമസം വരുത്തിയ പൊലീസ് നടപടി കടുത്ത വിമർശനത്തിനിടയാക്കുന്നു. രാഷ്ട്രീയ സമ്മർദ്ദമുണ്ടായാൽ ഉടൻ അറസ്റ്റുണ്ടാകും. വിഷയം നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം.

    ‌മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
    Published by:Rajesh V
    First published: