നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യുഎപിഎ ചുമത്തിയ സിപിഎമ്മിന് രാജനേപ്പറ്റി പറയാൻ ഇനി എന്തവകാശമെന്ന് അലന്റെ പിതാവ്

  യുഎപിഎ ചുമത്തിയ സിപിഎമ്മിന് രാജനേപ്പറ്റി പറയാൻ ഇനി എന്തവകാശമെന്ന് അലന്റെ പിതാവ്

  രാജന്റെയും, അടിയന്തരാവസ്ഥയുടെയും പേരുപറഞ്ഞ് വോട്ട് പിടിക്കാന്‍ ഇടതുപക്ഷത്തിന് അവകാശമില്ലെന്ന് അലൻ്റെ പിതാവ് ഷുഹൈബ്

  shuhaib

  shuhaib

  • Share this:
  കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് കാണാതായ രാജൻ്റെ ഓർമ്മകൾക്ക് ഇന്ന് 44 വർഷങ്ങൾ. രാജൻ്റെ പേരുപറഞ്ഞ് അധികാരത്തിൽ വന്ന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് കോഴിക്കോട് പന്തീരംകാവിൽ രണ്ടു യുവാക്കൾക്ക് യു.എ.പി.എ ചുമത്തിയതിലൂടെ പുറത്ത് വന്നതെന്ന് അതിൽ ഒരാളായ അലൻ്റെ പിതാവ് ഷുഹൈബ് ആരോപിച്ചു.

  രാജന്റെയും, അടിയന്തരാവസ്ഥയുടെയും പേരുപറഞ്ഞ് വോട്ട് പിടിക്കാന്‍ ഇടതുപക്ഷത്തിന് അവകാശമില്ല. അവര്‍ ഇനി അതു ചെയ്യുമെന്ന് കരുതുന്നില്ല. ഭൂരിപക്ഷത്തിന്റെ പേരില്‍ യുവാക്കളെയും, വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ നിശബ്ദരാക്കുന്നു. ഇതു തന്നെയാണ് മോഡി സര്‍ക്കാരും രാജ്യത്ത് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമാണ് സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ കേസെടുത്ത് കൊണ്ടിരിക്കുന്നത്.

  Also read:  രോഗശാന്തിക്കായി പ്രാർഥന; യോഗത്തിൽ പങ്കെടുത്ത 9000 പേർക്ക് കൊറോണ; പാസ്റ്റർക്കെതിരെ കേസ്

  കഴിഞ്ഞ ദിവസം പോസ്റ്റര്‍ ഒട്ടിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തത് വിദ്യാര്‍ത്ഥികളെ ഷണ്ഡീകരിക്കുന്നതിന്റെ ഭാഗമാണ്. പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഒരാള്‍ എങ്ങനെയാണ് പ്രതിയാകുന്നത് ? രാജന്‍ നക്‌സലാണെന്ന് ഇടതുപക്ഷം ഒരിക്കലും പറഞ്ഞിട്ടില്ല. രാജന്‍ എവിടെയെന്ന ചോദ്യമാണ് ഉയര്‍ത്തിയത്. അലനും, താഹയും മാവോയിസ്റ്റാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വ രഹിതമാണ്.

  സിപിഎം നേതാവ് പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ ആളാണ് താന്‍. പന്തീരംകാവിൽ വിദ്യാര്‍ത്ഥികളുടെ മേൽ ഈ കിരാത നിയമം ചുമത്തിയ ഇടതുപക്ഷത്തി മുഖത്ത് നിന്നും ആ രക്തക്കറ ഒരിക്കലും പോവില്ലെന്നും ഷുഹൈബ് പറഞ്ഞു.
  First published: