കോഴിക്കോട്:
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധ ചികിത്സ ലഭിക്കാതെ ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനുമായി കുട്ടികളുടെ പിതാവ് ഷരീഫ്. പ്രസവത്തെത്തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളും മരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ വീഴ്ച്ചയല്ലെന്ന മഞ്ചേരി മെഡിക്കല്‍ കോളജ് സമിതിയുടെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു
മരിച്ച കുഞ്ഞുങ്ങളുടെ പിതാവായ ഷെരീഫ്. ആരോഗ്യമന്ത്രിക്കെതിരയും ആശുപത്രി സൂപ്രണ്ടിനെതിരെയുമായിരുന്നു ന്യൂസ് 18നോടുള്ള ഷെരീഫിന്റെ പ്രതികരണം.
സുപ്രണ്ടാണ് ഇങ്ങനെയൊരു
റിപ്പോര്‍ട്ട് എഴുതിക്കൊടുത്തത്. ആരോഗ്യമന്ത്രി ഒരു പെണ്ണല്ലെ, പ്രസവവേദന അവര്‍ക്കറിയാമല്ലൊ. ഇന്റെ പെണ്ണ് പ്രസവവേദനയും കുട്ടികള്‍ മരിച്ച വേദനയുമായി കിടക്കുമ്പോഴാണ് മനുഷ്യത്വമില്ലാത്ത സമീപനം.
ആരോഗ്യവകുപ്പ് അധികൃതര്‍ ഇപ്പോഴും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ഷെരീഫ് ആരോപിക്കുന്നു.
Also Read:
ഇരട്ടക്കുട്ടികളുടെ മരണം ; പിഴവില്ലെന്ന് ന്യായീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ; വിശദീകരണം പച്ചക്കള്ളമെന്ന് കുട്ടികളുടെ അച്ഛൻ
ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് അറിഞ്ഞപ്പോള്‍ ഇന്നലെ രാത്രി മുതല്‍ ഞാന്‍ മന്ത്രിയെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരെടുക്കുന്നില്ല. സൂപ്രണ്ടിനെയും വിളിച്ചു. അദ്ദേഹവും എടുത്തില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മാത്രമാണ് സംസാരിച്ചത്. കോളജ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയ്ക്ക് എത്തിയിട്ട് 11.45 വരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിര്‍ത്തി.
സ്കാന്പോലും ചെയ്യാന്‍ തയ്യാറായില്ല. പോകണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ഞാന്‍ എന്റെ കുട്ടികളെ കൊല്ലുമോ? ഇവര്‍ എന്താണ് പറയുന്നത്. ആശുപത്രി സൂപ്രണ്ട് ഒരു നീചനാണ്. ഇത്തരത്തില്‍ പല അന്വേഷണങ്ങളും അട്ടിമറിച്ചിട്ടുണ്ടെന്നും ഷെരീഫ് പറയുന്നു. എനിക്ക് പറയാനുള്ള കാര്യം കേള്‍ക്കാതെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഷരീഫ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.