നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു' ഈഴവ സമൂഹത്തോട് ഫാദർ റോയി കണ്ണൻചിറ

    'ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു' ഈഴവ സമൂഹത്തോട് ഫാദർ റോയി കണ്ണൻചിറ

    വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാപ്പുപറയണമെന്ന് ആവശ്യം ശക്തമായിരിക്കെ ആണ് ഈഴവ സമുദായത്തോട് വൈദികന്‍ മാപ്പ് പറഞ്ഞത് എന്നതാണ് ശ്രദ്ധേയം.

    • Share this:
    കോട്ടയം:ഈഴവ സമൂഹത്തോട് മാപ്പുമായി ഫാദർ റോയി കണ്ണൻചിറ. കത്തോലിക്കാ സഭയിലെ മതബോധന അധ്യാപകര്‍ക്ക് വിശ്വാസപരിശീലനം അതിനായുള്ള ക്ലാസ് എടുക്കുന്നതിനിടെ ആണ് ഈഴവ സമുദായത്തിനെതിരെ ഫാദര്‍ റോയി കണ്ണന്‍ചിറ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തില്‍ ആണ് മാപ്പുപറഞ്ഞ് വൈദികന്‍ രംഗത്തുവന്നത്. സഭയുടെ തന്നെ യൂട്യൂബ് ചാനലില്‍ ആണ് വൈദികന്‍ ഖേദപ്രകടനം നടത്തിയത്. വൈദികന്‍ യൂട്യൂബ് വീഡിയോയില്‍ പറയുന്നത് ഇങ്ങനെ. ഇതര മതത്തില്‍ പെട്ട യുവാക്കള്‍ കത്തോലിക്കാ വിഭാഗത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ച് മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചു പോകുന്ന സാഹചര്യം മുന്നില്‍ ഉണ്ട്. നിരവധി മാതാപിതാക്കളാണ് ഈ പരാതിയുമായി വൈദികര്‍ക്ക് മുന്നിലെത്തുന്നത്. ആ സാഹചര്യം പരിഗണിച്ചാണ് താന്‍ കത്തോലിക്കാ സഭയുടെ മതബോധന അദ്ധ്യാപകര്‍ക്കുള്ള വിശ്വാസ പരിശീലന ക്ലാസ്സില്‍ അത്തരത്തില്‍ സംസാരിച്ചത് എന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറയുന്നു.

    ഈഴവ സമുദായത്തോട് പൂര്‍ണമായും ക്ഷമ പറയാനും റോയി കണ്ണന്‍ചിറ തയ്യാറാകുന്നുണ്ട്. തന്റെ പരാമര്‍ശം ഈഴവസമുദായത്തിലെ സഹോദരങ്ങള്‍ക്ക് വേദനയുളവാക്കി എന്ന് മനസ്സിലാക്കുന്നു. തന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദന ഉണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയാണെന്ന് റോയി കണ്ണന്‍ചിറ പറയുന്നു. സമാന വിശ്വാസത്തിലുള്ള ജീവിതപങ്കാളികളെ തിരഞ്ഞെടുക്കണമെന്ന് കുട്ടികളെ പഠിപ്പിക്കാറുണ്ട്. കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രമാണം തന്നെയാണ് ഇത്. കത്തോലിക്കാ സഭയിലെ മത അധ്യാപകരോട് ആയതുകൊണ്ടാണ് അങ്ങനെ സംസാരിച്ചത്. തന്റെ പരാമര്‍ശത്തില്‍ വേദനിക്കുന്നത് ആയി ഫാദര്‍ റോയി കണ്ണന്‍ചിറ പറയുന്നു. തന്റെ വാക്കു മൂലം കേരള സമൂഹത്തിന്റെ മതേതര സങ്കല്‍പത്തെയും എല്ലാവരും ഒരുമിച്ചു വസിക്കുന്ന സ്‌നേഹപൂര്‍ണമായ അന്തരീക്ഷത്തെയും തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും വൈദികന്‍ പറയുന്നു. തന്റെ പ്രസ്താവന മൂലം ഉണ്ടായ വിവാദങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നും വൈദികന്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു.

    നേരത്തെ വൈദികനായി പുറത്തുവന്ന വിവാദ വീഡിയോയില്‍ ഈഴവ സമുദായത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇവയാണ്..'സീറോ മലബാര്‍ സഭയ്ക്ക് കീഴില്‍ കോട്ടയത്തിനടുത്തുള്ള ഒരു ഇടവകയില്‍ നിന്നും ഒരു മാസത്തിനിടെ 9 പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാര്‍. ലൗ ജിഹാദിനെ പറ്റിയും നാര്‍ക്കോട്ടിക് ജിഹാദിനെ പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്, അതുപോലെ ഇതര സമുദായങ്ങളിലേക്ക് നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. സ്ട്രാറ്റജിക് ആയിട്ട് അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്നു വരെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്'. എന്നും വീഡിയോയില്‍ ആരോപിക്കുന്നു.

    സഭാവിശ്വാസികള്‍ക്ക് ഉള്ള ജാഗ്രത സന്ദേശവും വിമര്‍ശനവും വീഡിയോയിലുണ്ടായിരുന്നു.അത് ഇങ്ങനെ തുടരുന്നു.

    'നമ്മള്‍ ജാഗ്രത ഇല്ലാത്തവരാണ്.നമ്മള്‍ നേരിടുന്ന ഒരു വലിയ ക്രൈസിസ് അതാണ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശത്രുക്കള്‍, ശത്രുക്കള്‍ എന്ന വാക്കുതന്നെ ഉപയോഗിക്കുകയാണ്, പ്രണയം നടിച്ച് ആണെങ്കിലും അല്ലെങ്കിലും നമ്മുടെ മക്കളെ സ്വന്തമാക്കുവാന്‍ സഭയുടെ എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്ക ത്തിന്റെ പത്തിലൊന്നുപോലും നമ്മുടെ മക്കളെ വിശ്വാസത്തിന്റെ പക്ഷത്ത് നിര്‍ത്താന്‍,നമ്മുടെ മക്കളെ മാതാപിതാക്കളുടെ പക്ഷത്ത് ചേര്‍ത്തുനിര്‍ത്തി കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന് ഭദ്രത ഉറപ്പു വരുവാനും ഇതിനുവേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മത അധ്യാപകര്‍ക്കും വൈദികര്‍ക്കും കഴിയുന്നില്ല എന്നുള്ളതാണ് ഇന്നത്തെ വര്‍ത്തമാനകാല കത്തോലിക്കാ സഭ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്'. വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാപ്പുപറയണമെന്ന് ആവശ്യം ശക്തമായിരിക്കെ ആണ് ഈഴവ സമുദായത്തോട് വൈദികന്‍ മാപ്പ് പറഞ്ഞത് എന്നതാണ് ശ്രദ്ധേയം.
    Published by:Jayashankar AV
    First published:
    )}