• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെൺകുട്ടികളെ പ്രണയിച്ച് തട്ടിക്കൊണ്ടുപോകാൻ ഈഴവ സമുദായത്തിന് സ്ട്രാറ്റജിക് പദ്ധതി; വിവാദ പരാമര്‍ശവുമായി ഫാദർ റോയി കണ്ണൻചിറ

പെൺകുട്ടികളെ പ്രണയിച്ച് തട്ടിക്കൊണ്ടുപോകാൻ ഈഴവ സമുദായത്തിന് സ്ട്രാറ്റജിക് പദ്ധതി; വിവാദ പരാമര്‍ശവുമായി ഫാദർ റോയി കണ്ണൻചിറ

ഇത്തവണ ജിഹാദികള്‍ക്ക് പകരം ഈഴവ വിഭാഗങ്ങള്‍ക്കെതിരെയാണ് പരാമര്‍ശം എന്നതാണ് ശ്രദ്ധേയം

  • Share this:
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ലൗ ജിഹാദ് നാർക്കോട്ടിക് ജിഹാദ് പരാമർശം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നുവന്നത്. മുസ്ലിം ഐക്യവേദിയും പിഡിപിയും പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. സമൂഹത്തിൽ വലിയ ചർച്ചകൾക്ക് ഈ വിഷയം കാരണം ആയതിനിടെ ആണ് വിവാദ പരാമർശവുമായി കത്തോലിക്കാസഭയിലെ മറ്റൊരു വൈദികൻ രംഗത്ത് വന്നത്.

സിഎംഐ വൈദികനും ദീപിക ബാലസഖ്യം
ഡയറക്ടറുമായ റോയി കണ്ണൻചിറയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത്തവണ ജിഹാദികൾക്ക് എതിരെ അല്ല പരാമർശം എന്നതാണ് ശ്രദ്ധേയം. ഈഴവ വിഭാഗങ്ങൾക്കെതിരെ ആണ് ഈ വീഡിയോയിൽ പറയുന്നത്.

റോയി കണ്ണൻചിറ യുടെ പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത് ഇങ്ങനെ.' സീറോ മലബാർ സഭയ്ക്ക് കീഴിൽ കോട്ടയത്തിനടുത്തുള്ള ഒരു ഇടവകയിൽ നിന്നും ഒരു മാസത്തിനിടെ 9 പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാർ... ലൗ ജിഹാദിനെ പറ്റിയും നാർക്കോട്ടിക് ജിഹാദിനെ പറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്, അതുപോലെ ഇതര സമുദായങ്ങളിലേക്ക് നമ്മുടെ കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. സ്ട്രാറ്റജിക് ആയിട്ട് അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്നു വരെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്'. എന്നും വീഡിയോയിൽ ആരോപിക്കുന്നു.

സഭാവിശ്വാസികൾക്ക് ഉള്ള ജാഗ്രത സന്ദേശവും വിമർശനവും വീഡിയോയിലുണ്ട്. അത് ഇങ്ങനെ തുടരുന്നു.
'നമ്മൾ ജാഗ്രത ഇല്ലാത്തവരാണ്.നമ്മൾ നേരിടുന്ന ഒരു വലിയ ക്രൈസിസ് അതാണ്.  നമ്മുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ശത്രുക്കൾ, ശത്രുക്കൾ എന്ന വാക്കുതന്നെ ഉപയോഗിക്കുകയാണ്,  പ്രണയം നടിച്ച് ആണെങ്കിലും അല്ലെങ്കിലും നമ്മുടെ മക്കളെ സ്വന്തമാക്കുവാൻ സഭയുടെ എതിർപക്ഷത്തു നിൽക്കുന്നവർ ഒരുക്കുന്ന മുന്നൊരുക്ക ത്തിന്റെ പത്തിലൊന്നുപോലും നമ്മുടെ മക്കളെ വിശ്വാസത്തിന്റെ പക്ഷത്ത് നിർത്താൻ,നമ്മുടെ മക്കളെ മാതാപിതാക്കളുടെ പക്ഷത്ത് ചേർത്തുനിർത്തി കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന് ഭദ്രത ഉറപ്പു വരുവാനും ഇതിനുവേണ്ടി മാത്രം ജീവിതം സമർപ്പിച്ചിരിക്കുന്ന മത അധ്യാപകർക്കും വൈദികർക്കും കഴിയുന്നില്ല എന്നുള്ളതാണ് ഇന്നത്തെ വർത്തമാനകാല കത്തോലിക്കാ സഭ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്'.

അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ കത്തോലിക്കാസഭ തയ്യാറായിട്ടില്ല. ചങ്ങനാശ്ശേരി അതിരൂപത കീഴിലെ മതാധ്യാപകർക്ക് ഓൺലൈൻ വഴി ക്ലാസ്സ് എടുക്കുന്നതിനിടെ ആണ് റോയി കണ്ണൻചിറ ഇത്തരത്തിൽ പരാമർശം നടത്തിയത് എന്നാണ് വിവരം. ക്ലാസ്സിൽ പങ്കെടുത്ത ആരോ മറ്റൊരു മൊബൈൽ ഫോണിൽ നിന്ന് ഈ പ്രസംഗം റെക്കോർഡ് ചെയ്തതായി ആണ് സൂചന. ഏതായാലും സഭയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഒരു അന്തിമമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തിൽ പ്രതികരിക്കാൻ എസ്എൻഡിപിയും തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രി വി മുരളീധരനോട് മാധ്യമ പ്രവർത്തകർ ഈ ചോദ്യം ചോദിച്ചു എങ്കിലും വിഷയം ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏതായാലും സാമൂഹിക മാധ്യമങ്ങൾ ആണ് ഈ പ്രസംഗം വൈറലായിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധവും ഉയർന്നു വരുന്നുണ്ട്.
Published by:Karthika M
First published: