നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala High Court | അച്ഛന് മക്കളോടുള്ള കടമ ജാതിയുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലല്ല; ഹൈക്കോടതി

    Kerala High Court | അച്ഛന് മക്കളോടുള്ള കടമ ജാതിയുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലല്ല; ഹൈക്കോടതി

    മിശ്രവിവാഹിതരായ ദമ്പതികളുടെ മക്കൾക്ക് അവരുടെ പിതാവിൽ നിന്ന് ജീവനാംശം ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി

    kerala high court

    kerala high court

    • Share this:
      മിശ്രവിവാഹിതരായ ദമ്പതികളുടെ (Interfaith Couple) മക്കൾക്ക് അവരുടെ പിതാവിൽ നിന്ന് ജീവനാംശം (Maintenance) ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി (Kerala High Court). “ജാതിയോ വിശ്വാസമോ മതമോ രക്ഷകർത്താവ് എന്ന നിലയിലുള്ള ഒരു പിതാവിന്റെ ഉത്തരവാദിത്തം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമാകരുത്. മാതാപിതാക്കളുടെ വിശ്വാസമോ മതമോ കണക്കിലെടുക്കാതെ എല്ലാ കുട്ടികളെയും തുല്യമായി പരിഗണിക്കണം.” കോടതി പറഞ്ഞു.

      നെടുമങ്ങാട് കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശി ജെ ഡബ്ല്യു അരഗദൻ നൽകിയ അപ്പീലിൽ വിധി പറയവെയാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.

      ഹർജിക്കാരൻ ഹിന്ദുവും ഭാര്യ മുസ്ലീമുമാണ്. അവരുടെ മകൾ മുസ്ലീമായിട്ടാണ് വളർന്നത്. ഇവരുടെ വിവാഹച്ചെലവിന് 14,66,860 രൂപയും വിദ്യാഭ്യാസച്ചെലവായി 96,000 രൂപയും നൽകാൻ കുടുംബ കോടതി ഉത്തരവിട്ടിരുന്നു. കുടുംബ കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹർജിക്കാരൻ വാദിച്ചു.

      മിശ്രവിവാഹിതരായ ദമ്പതികളുടെ അവിവാഹിതയായ മകൾക്ക് അവളുടെ പിതാവിൽ നിന്ന് വിവാഹച്ചെലവിന് പണം ലഭിക്കാൻ അർഹതയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. അവിവാഹിതയായ ഒരു മകൾക്ക് വിവാഹച്ചെലവിനായി എത്ര തുക ലഭിക്കാൻഅവകാശമുണ്ട് എന്ന നിയമ പ്രശ്നവും കോടതി പരിഗണിച്ചു.

      “നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വിവാഹം ഒരു ചടങ്ങ് മാത്രമല്ല. വിവാഹമെന്ന പവിത്രമായ മുഹൂർത്തം ഇപ്പോൾ മോടി പ്രദർശിപ്പിക്കാനുള്ള അവസരമായാണ് കണക്കാക്കപ്പെടുന്നത്”, കോടതി നിരീക്ഷിച്ചു. “എന്നിരുന്നാലും, വലിയ ആഘോഷങ്ങളില്ലാത്ത ലളിതമായ വിവാഹച്ചടങ്ങുകളും വെർച്വൽ വിവാഹവുമൊക്കെ സാധ്യമാണെന്ന് കോവിഡ് മഹാമാരി നമ്മളെ പഠിപ്പിച്ചു. ആളുകൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വിവാഹം നടത്താൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവിവാഹിതയായ മകൾക്ക് അത് ആഡംബരമായി നടത്താൻ പിതാവിനോട് ആവശ്യപ്പെടാനാവില്ല”, കോടതി പറഞ്ഞു.

      Also read- അടിപിടിയും ഗുണ്ടായിസവുമല്ല ചുമട്ടുതൊഴിൽ; സംസ്ഥാനത്ത് ചുമട്ടുതൊഴിൽ നിരോധിക്കണമെന്ന് ഹൈക്കോടതി

      അതിനാൽ വിവാഹച്ചെലവിനുള്ള പണം ആവശ്യപ്പെട്ട് പിതാവിനെതിരെ അവിവാഹിതയായ മകൾ നൽകിയ ഹർജി പരിഗണിക്കുമ്പോൾ കോടതിയ്ക്ക് ഏറ്റവും കുറഞ്ഞ, ന്യായമായ തുക മാത്രമേ അനുവദിക്കാൻ കഴിയൂ എന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ പിതാവിന്റെ സാമ്പത്തിക ശേഷിയും മകൾ അച്ഛനെ ആശ്രയിച്ചാണോ കഴിയുന്നത് എന്ന കാര്യവും പരിഗണിച്ചാവും കോടതി തീരുമാനത്തിലെത്തുക. വിവാഹച്ചെലവിനായി കുടുംബ കോടതി അനുവദിച്ച തുക മൂന്ന് ലക്ഷം രൂപയാക്കി ഹൈക്കോടതി കുറച്ചു.

      Also read- Dowry | വധുവിന്റെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനപരിധിയിൽ വരില്ല: ഹൈക്കോടതി

      വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പാണ്. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഇത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വിവാഹമോചനം അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതി നിരീക്ഷണം.
      Published by:Naveen
      First published:
      )}