• HOME
  • »
  • NEWS
  • »
  • kerala
  • »
  • New Arch Bishop| ഡോ. എം സൂസപാക്യം വിരമിച്ചു; ഫാ.തോമസ് നെറ്റോ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്

New Arch Bishop| ഡോ. എം സൂസപാക്യം വിരമിച്ചു; ഫാ.തോമസ് നെറ്റോ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്

ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം സൂസപാക്യം ചുമതലകളില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

  • Share this:
    തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ (Latin) പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു. ഫാ. തോമസ് നെറ്റോയാണ് ( Thomas Netto) പുതിയ സഭാധ്യക്ഷൻ. പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യമാണ് (soosa pakiam) പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ സൂസപാക്യം സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.

    ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡോ.സൂസപാക്യം പറഞ്ഞു. ''പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു'' - ഡോ.സൂസപാക്യം പറഞ്ഞു.

    ഒരാൾ വിരമിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അതിന് ആഗ്രഹമില്ലെന്നും സൂസപാക്യം പറഞ്ഞു. പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടങ്ങൾ. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാൻ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.

    മാർച്ച് 11 ന് 75 വയസ് പൂർത്തിയാവുന്ന താൻ മാർച്ച് 10 മുതൽ അതിരൂപത മന്ദിരത്തിൽ നിന്ന് അതിരൂപത സെമിനാരിയിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം അദ്ദേഹം ചുമതലകളില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

    ഞായറാഴ്ച നിയന്ത്രണത്തിനെതിരെ വീണ്ടും KCBC; കർദിനാൾ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു

    ഞായറാഴ്ച നിയന്ത്രണത്തിനെതിരെ (Sunday lockdown) വീണ്ടും കെ സി ബി സി. (KCBC) വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനചടങ്ങുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രസിഡണ്ട് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന മൂലം ക്രൈസ്തവരുടെ ആരാധനാവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് കത്തില്‍ പറയുന്നു.

    കോവിഡ്-19 വ്യാപനത്തെ തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുംവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാസഭയുടെ പിന്തുണ നേരത്തെ തന്നെ നല്‍കിയിരുന്നതുപോലെ തുടര്‍ന്നും നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഞായറാഴ്ച മാത്രം ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതുവഴി ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും സഭയുടെ പള്ളികള്‍ ആവശ്യമായ വലിപ്പമുള്ളവയായതുകൊണ്ട് പള്ളികളുടെ സ്ഥലസൗകര്യമനുസരിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
    Published by:Rajesh V
    First published: