• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്യാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യ സ്പര്‍ശവുമായി കൊച്ചിയില്‍ കേക്ക് വണ്ടി

ക്യാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യ സ്പര്‍ശവുമായി കൊച്ചിയില്‍ കേക്ക് വണ്ടി

കേക്ക് ചലഞ്ചിലൂടെ ലഭിക്കുന്ന തുക കൊണ്ട് കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാണ് തീരുമാനം.

  • Last Updated :
  • Share this:
ക്രിസ്തുമസ് കാലത്ത് കാരുണ്യത്തിന്റെ സ്പര്‍ശവുമായി കൊച്ചിയില്‍ കേക്ക് വണ്ടി യാത്ര തുടങ്ങി. കേക്ക് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകകൊണ്ട് നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് (Cancer Patients) സൗജന്യമായി ഡയാലിസിസ് ചികിത്സ (Free Dialysis Treatment) നല്‍കാനാണ് തീരുമാനം. കേക്ക് വണ്ടി കൊച്ചിയിലൂടെ യാത്ര തുടങ്ങി. മുന്നൂറു രൂപ കൊടുത്താല്‍ ഒരു കിലോയുള്ള സ്വാദിഷടമായ കേക്ക് വാങ്ങാം. ഈ ക്രിസ്തുമസ് കാലത്ത് ഡയാലിസിസ് ചികിത്സ ആവശ്യമായ നിര്‍ദ്ധനര്‍ക്ക് അതൊരു സഹായമാകും.

കഴിഞ്ഞ 4 വര്‍ഷങ്ങളായി നിര്‍ദ്ധനരായ 10000ലധികം രോഗികള്‍ക്ക് കൊച്ചിയിലെ ഫാത്തിമ ഹോസ്പിറ്റല്‍  (Fathima Hospital) സൗജന്യ ഡയാലിസിസ് ചികിത്സ നല്‍കി കഴിഞ്ഞു. ഇത്തവണ കേക്ക് ചലഞ്ചിലൂടെ (Cake Challenge) ലഭിക്കുന്ന തുക കൊണ്ട് കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാണ് തീരുമാനം.

ആദ്യ ദിനം രണ്ടായിരം കേക്കുകളാണ് തയ്യാറാക്കിയത്. വരും ദിവസങ്ങളിലും കേക്ക് വണ്ടി യാത്ര തുടരും. ആദ്യ കേക്ക് കൊച്ചി മേയര്‍ എം അനില്‍ കുമാറില്‍ നിന്ന് ഫാത്തിമ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ എസ് സാബുവാണ് വാങ്ങിയത്.  2500 കേക്കുകള്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നുവെന്ന് ഫാത്തിമ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സിജു ജോസഫ് പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് വാടകയ്ക്ക് എടുത്താണ് കേക്ക് വില്‍പ്പന നടത്തുന്നത്. ഇരുപത്തിനാലാം തിയതി വരെ കേക്ക് വില്‍പ്പന നടത്തും. ക്രിസ്തുമസിന് മുന്‍പ് 5000 കിലോയിലധികം കേക്ക് വില്‍പ്പന നടത്താനാകുമെന്നാണ് പ്രതീക്ഷ. എറണാകുളത്തിന് പുറമെ ചേര്‍ത്തലയിലും ആലപ്പുഴയിലുമൊക്കെ കേക്ക് വില്‍പ്പനയുണ്ട്.

Also read- Alappuzha Murder | രഞ്ജിത്ത് വധക്കേസിൽ അഞ്ച് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ; കസ്റ്റഡിയിലുള്ളത് പത്തിലധികം പേർ

V Abdurahiman | മന്ത്രി അബ്ദുറഹ്മാന്റെ ചികിത്സ അമേരിക്കയിൽ: ചിലവ് സർക്കാർ വഹിക്കും ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാന് (V Abdurahiman) വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിൽ  (United States of America) പോകാൻ സർക്കാർ അനുമതി. മന്ത്രിയുടെ യാത്രയുടെയും ചികിത്സയുടെയും ചിലവുകൾ പൂർണ്ണമായും സർക്കാർ ആയിരിക്കും വഹിക്കുക.

Also Read- 30 years Jail | വായിൽ തുണി തിരുകി പതിനാറുകാരിയെ പീഡിപ്പിച്ചയാൾക്ക് 30 വർഷം തടവ്

ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്‌പേഷ്യന്റ് സെന്ററിലാണ് അദ്ദേഹം ചികിത്സ തേടുന്നത്.ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കോഴിക്കോട് ഉള്ള ഒരു സ്വകാര്യ ആശുപത്രിയിൽ മന്ത്രി ചികിത്സ തേടിയിരുന്നു എന്നാൽ കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ പോകുന്നത്.

Also read- 'പൊലീസുകാരെ നിയന്ത്രിക്കുന്നത് സി.പി.എമ്മിന്റെ ഏരിയാ ഘടകങ്ങള്‍:'പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

ഡിസംബര്‍ 25നാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കും ജനുവരി 15 വരെയാണ് യാത്രയ്ക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്
Published by:Naveen
First published: