'പേര് ഫാത്തിമയെന്നായിപ്പോയി; മകളുടെ പേരു പോലും അധ്യാപകൻ പറയില്ലായിരുന്നു' IITയിൽ ആത്മഹത്യചെയ്ത പെൺകുട്ടിയുടെ കുടുംബം

മകളുടെ പേരു പോലും അധ്യാപകൻ പറയില്ലാരുന്നു. ഇന്റേണൽ മാർക്ക് കുറച്ചതിൽ പരാതിപ്പെട്ടതിനു പിന്നാലെ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്

news18
Updated: November 13, 2019, 2:43 PM IST
'പേര് ഫാത്തിമയെന്നായിപ്പോയി; മകളുടെ പേരു പോലും അധ്യാപകൻ പറയില്ലായിരുന്നു' IITയിൽ ആത്മഹത്യചെയ്ത പെൺകുട്ടിയുടെ കുടുംബം
fathima
  • News18
  • Last Updated: November 13, 2019, 2:43 PM IST
  • Share this:
കൊല്ലം: മകളുടെ ജീവനെടുത്തത് മതപരമായ വിവേചനമെന്ന ആരോപണവുമായി മദ്രാസ് IITയിൽ ആത്മഹത്യചെയ്ത ഫാത്തിമയുടെ കുടുംബം... ഐഐടിയിൽ മതപരമായ വേർതിരിവുണ്ടായിരുന്നുവെന്നാണ് ഫാത്തിമയുടെ മാതാവ് സജിത ആരോപിക്കുന്നത്. ഭയമായതിനാൽ മകൾ ശിരോവസ്ത്രം ധരിക്കില്ലായിരുന്നു. മതപരമായ വേർതിരിവ് കാരണമാണ് വസ്ത്രധാരണത്തിൽപ്പോലും മാറ്റം വരുത്തിയത്. മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. ബനാറസ് യൂണിവേഴ്‌സ്റ്റിയിൽ അയക്കാതിരുന്നതും ഭയംമൂലമാണ്. പക്ഷേ, തമിഴ്നാട്ടിൽ ഇത് കരുതിയില്ലായെന്നും സജിത ന്യൂസ് 18 നോട് പറഞ്ഞു.

Also Read-'എന്‍റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ'; ആത്മഹത്യ ചെയ്ത ഐഐടി വിദ്യാർഥിയുടെ കുറിപ്പ് പുറത്ത്

അധ്യാപകനെതിരെയും രൂക്ഷ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. സുദർശൻ പദ്മനാഭനിൽ നിന്ന് കടുത്ത മാനസിക പീഡനമാണ് ഫാത്തിമയ്ക്ക് നേരിടേണ്ടി വന്നത്. മകളുടെ പേരു പോലും അധ്യാപകൻ പറയില്ലാരുന്നു. ഇന്റേണൽ മാർക്ക് കുറച്ചതിൽ പരാതിപ്പെട്ടതിനു പിന്നാലെ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ തമിഴ്നാട് പൊലീസ് പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രതീക്ഷയുണ്ട്. മകളെ ഇല്ലാതാക്കിയവർക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും സജിത പറഞ്ഞു.

ഡിവൈഎഫ്ഐ നേതാവ് എ എ റഹീം ഇന്ന് ഫാത്തിമയുടെ വീട് സന്ദർശിച്ചിരുന്നു. ഡിവൈഎഫ്ഐ തമിഴ്നാട് ഘടകം അടുത്ത ദിവസം മുതൽ സമരം ആരംഭിക്കും. കേസിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും റഹീം പറഞ്ഞു

First published: November 13, 2019, 1:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading