നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മതപരമായ വേർതിരിവ്; അധ്യാപകന്റെ മാനസിക പീഡനം: ആരോപണങ്ങളുമായി IITയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അമ്മ

  മതപരമായ വേർതിരിവ്; അധ്യാപകന്റെ മാനസിക പീഡനം: ആരോപണങ്ങളുമായി IITയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അമ്മ

  കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

  fathima latheef

  fathima latheef

  • News18
  • Last Updated :
  • Share this:
   കൊല്ലം: ഐഐടിയിൽ മതപരമായ വേർതിരിവുണ്ടായിരിന്നുവെന്ന് മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മാതാവ് സജിത.

   'മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തിൽ മാറ്റം വരുത്തി. ഭയം കാരണം മകൾ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു. ഭയം കൊണ്ടു തന്നെയാണ് ബനാറസ് യൂണിവേഴ്സിറ്റിയിൽ അയക്കാത്തത്.. തമിഴ്നാട്ടിൽ ഇത് കരുതിയില്ലായെന്നും ന്യൂസ് 18നോട് സംസാരിക്കവെ സജിത പറഞ്ഞു..അധ്യാപകനായ സുദർശൻ പദ്മനാഭന്റെ മാനസിക പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു.

   Also Read-എന്‍റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ'; ആത്മഹത്യ ചെയ്ത ഐഐടി വിദ്യാർഥിയുടെ കുറിപ്പ് പുറത്ത്

   കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒന്നാം വർഷ എംഎ ഹ്യുമാനിറ്റീസ്(ഇന്‍റഗ്രേറ്റഡ്) വിദ്യാർഥിനിയായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
   First published:
   )}