കോഴിക്കോട്: ഹിജാബ് നിരോധനം (Hijab Ban) ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അഡ്വ. ഫാത്തിമ തഹ്ലിയ (fathima thahliya) ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതി വിധി തീര്‍ത്തും നിരാശാജനകമാണ്. ഹിജാബ് ഇസ്ലാം മതത്തിന്റെ നിര്‍ബന്ധ ആചാരമല്ല എന്ന കണ്ടെത്തലില്‍ നിന്നാണ് അത്തരമൊരു വിധി വന്നത് എന്നാണ് മനസിലാകുന്നത്.
അങ്ങനെയെങ്കില്‍ വസ്തുതാപരമായി പിശകുകളുള്ള വിധിയാണെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമാണെന്ന് പകല്‍ പോലെ വ്യക്തമാണ്. ഹിജാബ് ധരിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടം ജനാധിപത്യ ലോകത്ത് വിമര്ശിക്കപെടണമെന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫാത്തിമ തഹ്ലിയുടെ പ്രതികരണം.
അതേ സമയം ഹിജാബ് മതാചാരങ്ങളിലെ അവിഭാജ്യ ഘടകമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസം വാദം കേട്ട ശേഷമാണ് കേസിൽ സുപ്രധാന വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍.
കേസിന്റെ നാൾവഴി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.