തൊടുപുഴ: ഇടുക്കി (Idukki) ജില്ലയിലെ കൊക്കയാര്‍ (Kokkayar) പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28) ദുരന്തത്തിന് മുൻപ് മലവെള്ളം വീടിന്റെ പിന്നിൽ നിന്നും കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കലിതുള്ളി പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെയും രണ്ടു പൊന്നുമക്കളുടെയും ജീവനെടുത്തത്.
മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്‌സാന്‍ ഫൈസല്‍ എന്നിവരെയും വിഡിയോയില്‍ കാണാം. വിഡിയോ പകര്‍ത്തി മിനിറ്റുകള്‍ക്കകം ഉരുള്‍പൊട്ടലില്‍ വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലായി.
Also Read-
Kerala Rains Live Update| സംസ്ഥാനത്ത് മരണം 22 ആയി; കൊക്കയാറിൽ നിന്ന് ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഇന്നു നടത്തിയ തിരച്ചിലില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
Also Read-
Kerala Rains| കണ്ണീർ തോരാതെ കൂട്ടിക്കലും കൊക്കയാറും; പാടേതകർന്ന് മലയോര മേഖല
അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 8 ആയി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസ്സുകാരന്‍ സച്ചു ഷാഹുലിനായി തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.
Also Read-
Kokkayar| കൊക്കയാറിൽ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത് പരസ്പരം കെട്ടിപ്പിടിച്ച നിലയില്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.