നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരക്കുകൾ മാറ്റിവച്ച് വിശ്വാസികൾക്കൊപ്പം സദസിലിരുന്നു; വീണാ ജോർജ് എഎൽഎയെ അഭിവാദ്യം ചെയ്ത് ഓർത്തഡോക്സ് വിശ്വാസി കൂട്ടായ്മയുടെ FB പോസ്റ്റ്

  തിരക്കുകൾ മാറ്റിവച്ച് വിശ്വാസികൾക്കൊപ്പം സദസിലിരുന്നു; വീണാ ജോർജ് എഎൽഎയെ അഭിവാദ്യം ചെയ്ത് ഓർത്തഡോക്സ് വിശ്വാസി കൂട്ടായ്മയുടെ FB പോസ്റ്റ്

  ഓർത്ത‍ഡോക്സ് വിശ്വാസ സംരക്ഷകൻ എന്ന കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലാണ് എംഎൽഎയെ അഭിവാദ്യം ചെയ്തുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

  news18

  news18

  • Share this:
   പത്തനംതിട്ട: പള്ളിത്തർക്കം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ തുമ്പമണ്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച  പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്ത വീണ ജോർജ് എംഎൽഎ അഭിവാദ്യം ചെയ്ത് ഓർത്തഡോക്സ്  കൂട്ടായ്മ.  ഓർത്ത‍ഡോക്സ് വിശ്വാസ സംരക്ഷകൻ എന്ന കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലാണ് എംഎൽഎയെ അഭിവാദ്യം ചെയ്തുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

   മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സംഗമം  പൗലോസ് ദ്വിതീയന്‍ കതോലിക്ക ബായാണ് ഉദ്ഘാടനം ചെയ്തത്.

   കുറിപ്പ് പൂർണരൂപത്തിൽ

   മലങ്കര സഭാ അംഗം എന്ന നിലയിൽ പരിശുദ്ധ സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ചു എല്ലാ തിരക്കുകളും മാറ്റി വെച്ച് സദസിൽ വിശ്വാസികൾക്കൊപ്പം വന്നിരുന്ന പത്തനംതിട്ടയുടെ പ്രിയങ്കരിയായ എം.എൽ.എ ക്കു അഭിവാദ്യങ്ങൾ. പാലമൂട് മാർ കുര്യാക്കോസ് പള്ളിയിൽ മാമ്മോദിസാ മുങ്ങി, മൈലപ്ര ആശ്രമത്തിൽ സൺ‌ഡേ സ്‌കൂൾ പഠിച്ച് ,സഭാ വിശ്വാസത്തിൽ വളർന്ന ശ്രീമതി വീണ ജോർജ് രാഷ്ട്രീയം ഇഷ്ടാനിഷ്ട്ടങ്ങൾക്കു അപ്പുറം ഈ സഭയുടെ അഭിമാനം തന്നെ ആണ്...   Also Read 'താൽപര്യമുണ്ടെങ്കിൽ വിധി നടപ്പാക്കാൻ ഒരു നിമിഷം മതി'; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ
   First published:
   )}