'ചുവന്ന കണ്ണട മാറ്റൂ, ചോരകാണാന്‍' മുല്ലപ്പള്ളിയുടെ കണ്ണീരിനെ ട്രോളുന്നവരുടെ മാനസിക നിലയെക്കുറിച്ച് സോഷ്യല്‍ മീഡിയ

അതിനെ പ്രഹസനം എന്ന് പറഞ്ഞ് ട്രോളുന്നവര്‍ ക്രൂര മനസുള്ളവരാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

news18india
Updated: February 19, 2019, 1:52 PM IST
'ചുവന്ന കണ്ണട മാറ്റൂ, ചോരകാണാന്‍' മുല്ലപ്പള്ളിയുടെ കണ്ണീരിനെ ട്രോളുന്നവരുടെ മാനസിക നിലയെക്കുറിച്ച് സോഷ്യല്‍ മീഡിയ
അതിനെ പ്രഹസനം എന്ന് പറഞ്ഞ് ട്രോളുന്നവര്‍ ക്രൂര മനസുള്ളവരാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
  • Share this:
നല്ലത് പറയാനും വിമര്‍ശിക്കാനും നീതി നേടിക്കൊടുക്കാനും ഒക്കെയുള്ള വേദിയായി ഇന്ന് സോഷ്യല്‍ മീഡിയ . അതിരുവിട്ട സൈബര്‍ ആക്രമണങ്ങൾ‌ എന്ന വിമർശനം   ഉയരുമ്പോഴും ഇത് ഒരു സുപ്രധാന സംവാദ ഇടം തന്നെയാണിത്.പല രാഷ്ട്രീയ നേതാക്കളും പല തരത്തില്‍ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് തട്ടില്‍ ഇവര്‍ക്കായി വാദിക്കാനും ആളുകളുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്.

Also Read-കാസര്‍കോട് കൊലപാതകം; ശരത്തിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തിയ മുല്ലപ്പള്ളി അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് വിങ്ങിപ്പൊട്ടുന്ന ദൃശ്യങ്ങളെച്ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ എന്ത് പ്രഹസനമാണ് എന്ന ഡയലോഗോടു കൂടിയായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അഭിനയവുമായെത്തി എന്നു വരെയെത്തി വിമര്‍ശനങ്ങള്‍. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗവും കോണ്‍ഗ്രസ് നേതാവിനെ പിന്തുണച്ചെത്തി.

ആ കുടുംബത്തിന്റെ വേദന കണ്ടുണ്ടായ സ്വാഭാവികമായ വൈകാരിക പ്രകടനമായിരുന്നു അതെന്നും ഉള്ളില്‍ തട്ടിയുള്ള സങ്കടമാണ് പുറത്തു വന്നതെന്നുമാണ് പ്രതികരണം. ആരുടെയും ഉള്ളുലയ്ക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായത് അതിനെ പ്രഹസനം എന്ന് പറഞ്ഞ് ട്രോളുന്നവര്‍ ക്രൂര മനസുള്ളവരാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

മുല്ലപ്പള്ളിയെ പിന്തുണച്ചെത്തിയ ചില പ്രതികരണങ്ങൾFirst published: February 19, 2019, 1:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading