• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് FCI ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് FCI ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി

ചിങ്ങവനം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കൺട്രോളറെയാണ് ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്

നയന

നയന

  • Last Updated :
  • Share this:
    കോട്ടയം (Kottayam) ചിങ്ങവനം (Chingavanam) ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ക്വാളിറ്റി കൺട്രോളറെ ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ (moovattupuzha) വെള്ളൂർകുന്നം വില്ലേജ് ഓഫീസിലെ ഫീൽഡ് ഓഫീസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യ എം എസ് നയനയെയാണ് (32) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

    ജോലിക്കുശേഷം വീട്ടിൽ മടങ്ങി എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും. മകൻ: സിദ്ധാർഥ്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    പത്തുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ആരോപണവുമായി സഹോദരൻ

    പാലക്കാട് (Palakkad) മാങ്കുറുശ്ശി (Mankurussi) കക്കോട് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി (woman found dead). അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ല (19) (Nafla) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണു സംഭവം. മരണം ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച് സഹോദരൻ നഫ്സൽ രംഗത്തെത്തി.

    ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ - കമുറുലൈസ ദമ്പതികളുടെ മകളായ നഫ്‌ലയും മുജീബും പത്ത് മാസം മുൻപാണ് വിവാഹിതരായത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ- വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നി വാതിൽ പൊളിച്ചു.

    Also Read- Pink Police | അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക്പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍

    മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട നഫ്‌ലയെ ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ആർഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി കബറടക്കി.
    Published by:Rajesh V
    First published: