ബ്ലാക്ക്മാനെ കണ്ടെന്ന് നാട്ടുകാർ; ഭയം വിട്ടുമാറാതെ ധർമ്മടം

കോവിഡ് നിരീക്ഷണ കേന്ദ്രത്തിലും ബ്ലാക്ക് മാൻ എത്തിയതായി സംസാരമുണ്ട്

News18 Malayalam | news18-malayalam
Updated: June 8, 2020, 5:06 PM IST
ബ്ലാക്ക്മാനെ കണ്ടെന്ന് നാട്ടുകാർ; ഭയം വിട്ടുമാറാതെ ധർമ്മടം
ബ്ലാക്ക്മാൻ
  • Share this:
കണ്ണൂർ ധർമ്മടത്ത് ബ്ലാക്ക്മാൻ ഉണ്ടെന്നു പരക്കെ അഭ്യൂഹം. ബ്ലാക്ക്മാനെ കണ്ടതായി പലരും സംശയം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.

ധർമ്മടം പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് ബ്ലാക്ക്മാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ചില വീടുകളിൽ രാത്രി വാതിലിൽ മുട്ടുകയും അകത്തേക്ക് ടോർച്ച് അടിക്കുകയും ചെയ്യുന്ന സംഭവമുണ്ടായി. പോലീസെത്തി പരിസരത്ത് മുഴുവൻ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

മാലൂർ, സത്രം, ഇ.എസ്.ഐ. ആശുപത്രിക്കു സമീപം എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം ബ്ലാക്ക്മാൻ എത്തിയതായി പരാതി ഉയർന്നത്. കഴിഞ്ഞ ആഴ്ച ബ്രണ്ണൻ കോളേജ് വനിതാ ഹോസ്റ്റലിനു സമീപം പ്രവർത്തിക്കുന്ന കോവിഡ് നിരീക്ഷണ കേന്ദ്രത്തിലും ബ്ലാക്ക് മാൻ എത്തിയതായും സംസാരമുണ്ട്.

TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
[NEWS]
eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം
[NEWS]
വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]

നാട്ടുകാർ പരാതി ഉന്നയിക്കുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് പ്രദേശത്ത് ശക്തമാക്കിയതായി ധർമ്മടം സി.ഐ. ശ്രീജിത്ത് കൊടേരി അറിയിച്ചു. പഞ്ചായത്തിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിനു പിന്നിൽ സാമൂഹ്യ വിരുദ്ധരുടെ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഭീതി സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമമാണ് ബ്ലാക്ക്മാൻ പ്രചരണത്തിന് പിന്നിൽ എന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. ഏതായാലും പോലീസിനൊപ്പം ബ്ലാക്ക്മാനെ പിടിക്കാനുള്ള ശ്രമത്തിൽ നാട്ടുകാരും രാത്രി കാലങ്ങളിൽ ജാഗ്രത പുലർത്തുന്നുണ്ട്.

First published: June 8, 2020, 5:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading