• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned | കാല്‍ വഴുതി പുഴയില്‍ വീണു; വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Drowned | കാല്‍ വഴുതി പുഴയില്‍ വീണു; വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ട്രക്കിംഗിനായി വനത്തിലൂടെയുള്ള യാത്രയില്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു

  • Share this:
    ഇടുക്കി: വിനോദയാത്ര പോയ വിദ്യാര്‍ത്ഥി ഇടുക്കി ആനക്കുളത്ത് വലിയാര്‍കട്ടി പുഴയില്‍ മുങ്ങിമരിച്ചു(Drowned). കീഴൂര്‍ മടക്കത്തടത്തില്‍ ഷാജിയുടെ മകന്‍ ജിഷ്ണു (22) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ ആണ് സംഭവം. വിനോദ സഞ്ചാരത്തിനായി ചൊവ്വാഴ്ച മാങ്കുളത്ത് എത്തിയതായിരുന്നു പതിനാറ് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം.

    ട്രക്കിംഗിനായി വനത്തിലൂടെയുള്ള യാത്രയില്‍ കാല്‍ വഴുതി ജിഷ്ണു പുഴയില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ബഹളം കേട്ട് ഓടി എത്തിയവരും കൂടി പുഴയില്‍ നിന്ന് ജിഷ്ണുവിനെ കരയ്‌ക്കെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

    Also Read-Infant Murder | കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു

    മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എം എ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. അമ്മ: പ്രഭ. സഹോദരി:അഞ്ജന.

    Accident | അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ചു; സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    പാലക്കാട്: കൂറ്റനാട് (kuttanadu) വാവന്നൂരില്‍ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീ മരിച്ചു. നാഗലശ്ശേരി തെക്കേ വാവന്നൂര്‍ തയ്യില്‍ മോഹനന്റെ ഭാര്യയായ പത്മിനി (52) ആണ് അപകടത്തിൽ മരിച്ചത്.

    Also Read-Honey Trap | വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പ്; യുവതി ഉൾപ്പടെ രണ്ടുപേർ കസ്റ്റഡിയിൽ

    വാവന്നൂര്‍ ഹൈസ്‌കൂളിന് സമീപം ബുധനാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കൂറ്റനാട് ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ചാലിശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: