• HOME
  • »
  • NEWS
  • »
  • kerala
  • »
  • പരിശീലനത്തിനിടെ വനിതാ കായികതാരത്തെ സ്റ്റേഡിയത്തിൽ നടക്കാനെത്തിയ ആൾ അപമാനിച്ചെന്ന് പരാതി

പരിശീലനത്തിനിടെ വനിതാ കായികതാരത്തെ സ്റ്റേഡിയത്തിൽ നടക്കാനെത്തിയ ആൾ അപമാനിച്ചെന്ന് പരാതി

ഇരുവരും പരിശീലനം നടത്തുന്നതിനിടെ ട്രാക്കില്‍ തടസം സൃഷ്ടിച്ചതിനെ ചോദ്യം ചെയ്തപ്പോഴാണ് അപമാനിച്ചത്.

  • Last Updated :
  • Share this:
    കോട്ടയം: പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വനിതാ കായിക താരത്തെ അപമാനിച്ചതായി പരാതി. അപമാനിച്ചയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏഷ്യൻ ഗെയിംസ് താരം നീന സ്റ്റേഡിയത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്ക് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് സംഭവം.

    കായിക താര ദമ്പതികളായ പിന്റോ മാത്യുവും ഭാര്യ നീന മാത്യുവും പരിശീലനത്തിനായി എത്തിയപ്പോഴാണ് സംഭവം. ഇരുവരും പരിശീലനം നടത്തുന്നതിനിടെ ട്രാക്കില്‍ തടസം സൃഷ്ടിച്ചതിനെ ചോദ്യം ചെയ്തപ്പോഴാണ് അപമാനിച്ചത്. മുൻ കായിക താരം സജീവ് കണ്ടത്തിലാണ് ഇവരെ അപമാനിച്ചത്.

    Also Read-കൊച്ചിയിൽ യുവാവ് നടുറോഡിൽ കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം

    കായിക താരങ്ങള്‍ ട്രാക്കിൽ നടക്കുന്നവർ കയറാൻ പാടില്ലാത്തതാണ്. എന്നാൽ തടസം സൃഷ്ടിച്ചതോടെയാണ് ഇരുവരും ചോദ്യം ചെയ്തത്. തുടർന്ന് സജീവ് സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ അപമാനിച്ചതായി നീനയും പിന്റോ മാത്യവും പറർഞ്ഞു.

    വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പരാതി നൽകിയാൽ വേണ്ടതുചെയ്യാമെന്ന് പറഞ്ഞ് മടങ്ങിയെന്നും നീന പരാതിപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് നീനയും പിന്റോ മാത്യുവും സ്റ്റേഡിയത്തിനുള്ളിൽ പ്രതിഷേധിച്ചത്. സംഭവമറിഞ്ഞ് നഗരസഭാ ചെയർമാനും അധികൃതരും കായികതാരങ്ങളും സ്റ്റേഡിയത്തിലെത്തി. പാലാ സി.ഐ. കെ.പി.തോംസൺ സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തുകയും പ്രതികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഉറപ്പും നൽ‌കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

    Also Read-Medical report | തലശ്ശേരിയിൽ ദമ്പതികൾക്കെതിരെ ഉണ്ടായ നടപടിയിൽ പോലീസിന് അനുകൂലമായി മെഡിക്കൽ റിപ്പോർട്ട്

    സിന്തറ്റിക് ട്രാക്കിലെ ആറ്, ഏഴ്, എട്ട് ട്രാക്കുകളാണ് നടപ്പുകാർക്കായി നഗരസഭ അനുവദിച്ചിരിക്കുന്നത്. മറ്റ് ട്രാക്കുകൾ പരിശീലന താരങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ ലോങ്ജമ്പ് വെള്ളിമെഡൽ ജേതാവാണ് നീന. പിന്റോ മാത്യു ഹർഡിൽസിൽ ദേശീയ താരമാണ്. ഇരുവരും കോട്ടയത്ത്‌ റെയിൽവേയിൽ ടി.ടി.ഇ.മാരാണ്.
    Published by:Jayesh Krishnan
    First published: