മാവേലിക്കര: പൊലീസുകാരിയെ തീ വെച്ചു കൊന്ന കേസിൽ നിർണായകമായി സൗമ്യയുടെ മകന്റെ മൊഴി. അമ്മയ്ക്ക് അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകൻ പൊലീസിന് മൊഴി നൽകി. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസാണ് കാരണമെന്ന് പറഞ്ഞിരുന്നു.
ഇക്കാര്യങ്ങൾ പൊലീസിനോട് പറയാൻ പറഞ്ഞിരുന്നുവെന്നും മകൻ മൊഴി നൽകി.
സൗമ്യക്ക് അജാസിൽ നിന്ന് ഏറെ നാളുകളായി ഭീഷണി ഉണ്ടായിരുന്നു. അജാസ് നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകൻ പൊലീസിന് മൊഴി നൽകി.
അതേസമയം, സൗമ്യയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സൗമ്യയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.