കൊച്ചി: ഡ്രസ് കോഡിൽ മാറ്റം ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫിസർമാർ. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രാർക്കു നിവേദനം നൽകി. നിവേദനം ഹൈക്കോടതി ഭരണവിഭാഗം പരിഗണിക്കും. ഹൈക്കോടതി ജഡ്ജിമാരുൾപ്പെട്ട സമിതി പരിഗണിച്ച ശേഷമാകും തീരുമാനം. വേനൽച്ചൂട് കടുത്ത സാഹചര്യത്തിൽ ചുരിദാർ അനുവദിക്കാനാണ് ആവശ്യം.
1970 ഒക്ടോബർ ഒന്നിനാണു കേരളത്തിൽ ജുഡീഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡ് നിലവിൽ വന്നത്. ഇളം നിറമുള്ള പ്രാദേശിക വസ്ത്രവും വെള്ള കോളർ ബാൻഡും കറുത്ത ഗൗണുമാണു വനിതാ ജുഡീഷ്യൽ ഓഫിസർമാരുടെ ഔദ്യോഗിക വേഷം. പ്രാദേശിക വസ്ത്രമെന്ന നിലയിൽ സാരി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത്.
Also read-കേരള സർക്കാർ അപേക്ഷകളിൽ മാപ്പ്, ക്ഷമ എന്നിവ ഉപയോഗിക്കേണ്ടെന്ന് ഉത്തരവ്
സമീപകാലത്തു തെലങ്കാന യിൽ ജുഡീഷ്യൽ ഓഫിസർമാ രുടെ ഡ്രസ് കോഡിൽ മാറ്റം അനുവദിച്ചിരുന്നു. സാരിക്കു പുറമേ സൽവാർ ചുരിദാർ ഫുൾ സ്കെർട്ട്/പാന്റ്സ് ഇവ അനുവദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.