• HOME
 • »
 • NEWS
 • »
 • kerala
 • »
 • വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിനികളെ ജീപ്പിൽ സാഹസികമായി യാത്ര ചെയ്യിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിനികളെ ജീപ്പിൽ സാഹസികമായി യാത്ര ചെയ്യിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

മൂന്നു വിദ്യാർത്ഥിനികൾ ജീപ്പിന് പിന്നിൽ തൂങ്ങി നിന്ന് അപകടകരമായ നിലയിൽ യാത്ര ചെയ്യുന്ന ദൃശ്യമാണുള്ളത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

 • Last Updated :
 • Share this:
  സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികൾക്ക് (female school students) വയനാട് അമ്പലവയലിൽ ജീപ്പിന് പിറകിൽ സാഹസിക യാത്ര. ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. മൂന്നു വിദ്യാർത്ഥിനികൾ ജീപ്പിന് പിന്നിൽ തൂങ്ങി നിന്ന് അപകടകരമായ നിലയിൽ യാത്ര ചെയ്യുന്ന ദൃശ്യമാണുള്ളത്. ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ, ജീപ്പ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിൽ എടുത്തു.

  രേഖകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ബത്തേരി ആർ.ടി.ഒ. അറിയിച്ചു.

  2021 നവംബർ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് സ്കൂളുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ കേരള സർക്കാർ പുറത്തിറക്കി ഒരു വർഷത്തോളം എത്തിയ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

  സ്കൂൾ യാത്രകൾക്കുള്ള എല്ലാ വാഹനങ്ങളും 2021 ഒക്ടോബർ 20നകം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നായിരുന്നു നിർദ്ദേശം.

  കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിശദമായ സ്റ്റുഡന്റ്സ് ട്രാൻസ്‌പോർട്ടേഷൻ പ്രോട്ടോക്കോൾ പുറത്തുവിടുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു.

  സ്‌കൂളുകൾ കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, അതിന്റെ ഉടമകളും ബന്ധപ്പെട്ട സ്‌കൂളുകളും പരിശോധനയും സർട്ടിഫിക്കേഷൻ പ്രക്രിയയും ഉറപ്പാക്കണം എന്നായിരുന്നു നിർദ്ദേശം.  Also read: അര മണിക്കൂറിനിടെ സ്വിഫ്റ്റ് ഡ്രൈവർക്ക് എട്ട് കോളുകൾ; വണ്ടി ഓടിക്കുന്നതിനിടെ ദീര്‍ഘമായ മറുപടി; വീഡിയോ എടുത്ത് യാത്രക്കാർ

  തിരുവനന്തപുരം: തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ വീഡിയോ എടുത്ത് മോട്ടര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെൻന്റിന് അയച്ചു നൽകി യാത്രക്കാർ. തുടർന്ന് തിരുവനന്തപുരത്തു നിന്നും കോഴികോട്ടേക്ക് യാത്രക്കാരുമായി പോയ ബസ് ആണ് വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.

  ബസ് ഡ്രൈവർ വയനാട് സ്വദേശി സി.അൻവർ സാദിഖ് ആണ് പിടിയിലായത്. യാത്ര ആരംഭിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഡ്രൈവർക്ക് തുടരെ ഫോൺ വന്നു തുടങ്ങി. ഇക്കാര്യം യാത്രക്കാർ കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

  യാത്ര തുടങ്ങിയ ശേഷം ബസ് പിടിയിലാകുന്നതുവരെയുള്ള സമയത്തിനിടയിൽ എട്ടു കോളുകളാണ് വന്നത്. ഇവയെല്ലാം സ്വിഫ്റ്റ് ഒഴിവിലേക്ക് അപേക്ഷ നൽകിയിരുന്നവരുടേതായിരുന്നു. എല്ലാ വിളികൾക്കും ഡ്രാവർ ദീർഘമായസ മറുപടി നൽകിയിരുന്നതായും അധികൃതർ കണ്ടെത്തി. നടപടി പൂർത്തിയാക്കിയ ശേഷം ഡ്രൈവര്‍ക്ക് യാത്ര തുടരാൻ അനുവാദം നൽകി.

  ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും അന്വേഷണത്തിന് ശേഷം സ്വിഫ്റ്റിൽ നിന്നും പുറത്താക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഡ്രൈവർക്ക് എതിരെ മോട്ടർ വാഹന നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.

  Summary: Female students in Wayanad had a precarious ride back home
  Published by:user_57
  First published: