• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ ഗുണ്ടയെ ഒതുക്കി വനിതാ എസ്.ഐ. വിദ്യ; ആദരവുമായി നാട്ടുകാർ

കൊച്ചിയിൽ ഗുണ്ടയെ ഒതുക്കി വനിതാ എസ്.ഐ. വിദ്യ; ആദരവുമായി നാട്ടുകാർ

ഗുണ്ടയെ ബലപ്രയോഗത്തിലൂടെ ഒതുക്കി വനിതാ സബ് ഇൻസ്‌പെക്ടർ വിദ്യ

എസ്.ഐക്ക് ആദരം

എസ്.ഐക്ക് ആദരം

  • Last Updated :
  • Share this:
കൊച്ചി: മറൈന്‍ ഡ്രൈവിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഗുണ്ടയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ ധീരതയ്‌ക്ക്‌ വനിതാ ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ സ്വീകരണവുമായെത്തി. മറൈന്‍ ഡ്രൈവിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഗുണ്ട മറൈന്‍ ഡ്രൈവിലെ പോലീസ് എയിഡ് പോസ്റ്റ് അടിച്ചു തകര്‍ത്തു. ഉള്ളിലുണ്ടായിരുന്ന പോലീസുകാരനെയും മര്‍ദ്ദിച്ചു. നാട്ടുകാര്‍ ഉടന്‍ സംഭവം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. വി. വിദ്യ സംഭവസ്ഥലത്ത് പറന്നെത്തി. കൊലിവളി ഉയര്‍ത്തി നിന്ന ഗുണ്ടയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വനിതാ പോലീസുകാരുടെ സമയോചിത ഇടപെടലില്‍ നന്ദിയുമായി നാട്ടുകാര്‍  പോലീസ് സ്‌റ്റേഷനിലെത്തി. മറൈന്‍ ഡ്രൈവിലെ വ്യാപാരികള്‍ ഫലകവും പൊന്നാടയും നല്‍കിയാണ് വനിതാ പോലീസുകാരിയെ ആദിച്ചത്. മധുരപലഹാരങ്ങളും വിതരണം ചെയ്തു. തൊടുപുഴ പോലീസ് സ്റ്റേഷനിൽ നിന്നും അടുത്തിടെയാണ് വിദ്യ കൊച്ചിയിലെത്തിയത്.

സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഇന്നലെ ചുമതലയേറ്റെടുത്ത ആനി ശിവയ്ക്കും നാട്ടുകാരുടെ ആദരവ് ലഭിച്ചു. ജീവിത പ്രതിസന്ധികളെ സധൈര്യം മറികടന്ന് സോഷ്യല്‍ മീഡിയയില്‍ താരമായ മാറിയ ആനി ശിവ ഇന്നലെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയായി ചുമതലയേറ്റത്. സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്യാനെത്തിയ ആനിയെ സഹപ്രവര്‍ത്തകര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചിരുന്നു.

താല്പര്യപ്പെട്ട സ്ഥലത്ത് തന്നെ ജോലി ചെയ്യാനായത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ആനി ശിവ പറഞ്ഞു. ആനിയുടെ അപേക്ഷ പരിഗണിച്ചാണ് വർക്കലയിൽ നിന്ന് എറണാകുളത്തേക്ക് പോസ്റ്റിംഗ് മാറ്റി നൽകിയത്

അസാധാരണമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ആയിരുന്നു ആനി ശിവയുടെ ജീവിതം. പതിനെട്ടാം വയസ്സിൽ ഭർത്താവും കുടുംബാംഗങ്ങളും ഉപേക്ഷിച്ചു. നാരങ്ങവെള്ളം കച്ചവടം വരെ നടത്തി ജീവിതം തിരികെ പിടിക്കാനുള്ള ശ്രമം. അങ്ങനെ കഠിനാധ്വാനം കൊണ്ടാണ് കേരള പോലീസിലെ സബ് ഇൻസ്പെക്ടർ പദവിയിൽ എത്തുന്നത്. വർക്കലയിൽ ആയിരുന്നു ആദ്യ നിയമനം ലഭിച്ചത്. കുട്ടിയുടെ പഠനസൗകര്യം കൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നൽകിയത്. ഈ ആവശ്യം സർക്കാർ അംഗീകരിച്ചു നൽകുകയായിരുന്നു

അഭിമാന നേട്ടത്തിൽ ആനിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖരടക്കം എത്തിയിരുന്നു. പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനം കൊണ്ട് ആർക്കും ഈ നേട്ടം കൈവരിക്കാനാകും എന്നാണ്. ഒപ്പം പിന്തുണ നൽകിയവർക്കുള്ള നന്ദിയും.സ്ഥാനലബ്ദിയേക്കുറിച്ചുള്ള  ആനി ശിവയുടെ വാക്കുകളിങ്ങനെ:

2014 ലാണ് ചരിത്രം കുറിച്ച പ്രഖ്യാപനമായി കേരള പോലീസിലേക്ക് വനിതാ എസ്.ഐമാര്‍ക്കായി വിജ്ഞാപനം പുറപ്പെടുവിച്ചത്. ബന്ധു ഷാജി എന്നെ പ്രേരിപ്പിച്ചു. ചെറുപ്രായത്തില്‍ സര്‍വ്വീസില്‍ കയറിയാല്‍ കണ്‍ഫേഡ് ഐ.പി.എസായി വിരമിച്ച് അഛന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. ഈ വാക്കുകള്‍ പ്രചോദനമായി മാറി.

തീപ്പൊരി നമ്മുടെ മനസില്‍ എപ്പോഴാണോ വീഴുന്നത്, ആ തീപ്പൊരി നമ്മളെ ആളിക്കത്തിയ്ക്കും. അതുകഴിഞ്ഞ് ഒന്നരമാസം സമയമായിരുന്നു ഉണ്ടായിരുന്നു. തമ്പാനൂരിലെ പരിശീലന കേന്ദ്രത്തില്‍ പഠനത്തിനായി ചേര്‍ന്നു. വാടക കൊടുക്കാന്‍ പോലും പണമില്ലാത്ത കാലം, ഫീസടക്കം എല്ലാം ബന്ധു നല്‍കി. ഒന്നരമാസം കഠിനമായ പരിശീലനത്തിന്റെ കാലം.സര്‍ക്കാര്‍ സ്‌കൂളില്‍ പഠിയ്ക്കുന്ന മകനെ രാവിലെ സ്‌കൂളില്‍ വിടും.
പുതിയ സാഹചര്യങ്ങളോട് മകന്‍ പൂര്‍ണ്ണമായി സഹകരിച്ചു.

ചെറുപ്രായത്തില്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ് പക്വത മകന്‍ പ്രകടിപ്പിച്ചു. ആഹാരമൊഴിച്ചു മറ്റൊന്നിനും വേണ്ടി കൈനീട്ടാത്ത കുട്ടി. കളിപ്പാട്ടത്തിനൊന്നും വേണ്ടി ഒരിക്കലും ആവശ്യങ്ങളുന്നയിച്ചിട്ടില്ല. ഒരുനേരം ആഹാരം കഴിയ്ക്കാന്‍ പോലും ശേഷിയില്ലാത്ത കാലത്ത് ഭക്ഷണമല്ലാതെ ഒന്നിനും വേണ്ടി കുട്ടി ആവശ്യമുന്നയിച്ചിട്ടില്ല.രണ്ടു സുഹൃത്തുക്കളോടൊപ്പം കമ്പയിന്‍ സ്റ്റഡി നടത്തി. വീട്ടിലെത്തി 20 മണിക്കൂറോളം പഠിച്ചു. ഭാഗ്യവും തുണച്ചു. പഠിച്ച പാഠഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങളുമെത്തിയത് നിയോഗമായി. ദൈവത്തിന് തോന്നിക്കാണും ഇനി കഷ്ടപ്പെടുത്തേണ്ടതില്ലെന്ന്.

ഈ അവസരം നല്‍കിയില്ലെങ്കില്‍ ഇനി ഭൂമിയില്‍ ഉണ്ടാവില്ലെന്ന് ദൈവം കരുതിക്കാണും. എസ്.ഐ.ടെസ്റ്റിനുശേഷം എഴുതിയ കോണ്‍സ്റ്റബിള്‍ പരീക്ഷ ജയിച്ചതോടെ ആദ്യം കോണ്‍സ്റ്റബിളായി ജോലിയ്ക്ക് കയറി. നിയമപോരാട്ടത്തില്‍ കുടുങ്ങി സുപ്രീംകോടതി വരെ പോരാട്ടം നടത്തിയാണ് എസ്.ഐ ജോലി ലഭിച്ചത്. രണ്ടാമത്തെ വനിതാബാച്ചിലാണ് ജോലിയില്‍ കയറിയത്.
Published by:user_57
First published: