ആലപ്പുഴ: അഞ്ച് മണിക്കൂറില്‍ എട്ടര ലക്ഷം രൂപ കളക്ഷെടുത്ത ക്യാഷറുടേ പേര് ഹൈടെന്‍ഷന്‍ ലൈനിന് നല്കി KSEB. ആലപ്പുഴ (Alapuzha) സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ക്യാഷര്‍ ആലപ്പുഴ ലജ്നത്ത് വാര്‍ഡ് ഫിറോസ് മന്സിലല് എസ്.കെ. ഫിറോസ് ഖാന്റെ (AK Firoz Khan) പേരാണ് KSEB വൈദ്യുതി ലൈനിന് നല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു ജീവനക്കാരന്റെ പേര് ഒരു വൈദ്യുതി ലൈനിന് നല്‍കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 18ന് ആണ് റെക്കോര്‍ഡ് കളക്ഷന്‍ എടുത്ത് ഫിറോസ് ഖാന് KSEBയെ ഞെട്ടിച്ചത്. അഞ്ച് മണിക്കൂര്‍ കൊണ്ട് 437 ബില്ലുകളില്‍ നിന്ന് 8,51,080 രൂപയാണ് ഫിറോസ് പിരിച്ചെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായം പോലുമില്ലാതെ അത്രയും സമയം ഓഫീസില്‍ ബില്ല് അടക്കാനെത്തിയവരുടെ സംശയങ്ങള്‍ പരിഹരിച്ചും പരാതികള്‍ കേട്ടും കൃത്യമായി ജോലി ചെയ്താണ് ഫിറോസ് ഈ നേട്ടം കൈവരിച്ചത്.
ഫിറോസിന്റെ ഈ മികവ് ഉന്നത അധികാരികളെ അറിയിച്ച സൗത്ത് സെക്ഷന്‍ അധികൃതര്‍, അവരുടെ അനുമതിയോടെയാണ് ഫിറോസ് ഖാന്റെ വീടിന് സമീപമുള്ള സക്കറിയ ബസാര്‍ ട്രാന്‍സ്ഫോമറിന്റെ വിതരണ ലൈനിന് ഫിറോസ് ഖാന് എ.ബി എന്ന് പേരിട്ടത്.
'ഒരു ഏരിയല്‍ ബഞ്ച്ഡ് ലൈനിന് (AB Line) എന്റെ പേര് നല്‍കിയതില്‍ സന്തോഷം, വര്‍ഷങ്ങളോളം ഫിറോസ് ഖാന് ലൈന്‍ എ.ബി ഇങ്ങനെ നില്ക്കുമല്ലോ' ഫിറോസ് ഖാന് പറഞ്ഞു.
സെലീന കുട്ടശേരിയാണ് ഫിറോസ് ഖാന്റെ ഭാര്യ. മകന് എഫ്. കെ ഫര്‍ദീന്‍ ഖാന്
Also Read - 'മകളുടെ പിറന്നാളാണ്; ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ സന്തോഷം'; പൊതിച്ചോറിനൊപ്പം കത്തും പണവുംജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ; ഇന്ത്യയില്‍ ആദ്യം; നേട്ടം കൈവരിച്ച് എറണാകുളം ജില്ലാ ആശുപത്രികൊച്ചി: ആതുര ശുശ്രൂഷ രംഗത്ത് പുതിയ ചരിത്രമെഴുതി എറണാകുളം ജനറല്‍ ആശുപത്രി. ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന അപൂർവ്വ നേട്ടമാണ് എറണാകുളം ജനറല്‍ ആശുപത്രി കൈവരിച്ചത്.
രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയാ സൗകര്യമാണ് ജില്ലാതല ആശുപത്രിയിലും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ആശുപത്രികളില്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളും സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളും ഒരുക്കി വരികയാണ്. ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ തൊട്ടടുത്ത് ലഭ്യമാകും. ഇതിന്റെ തുടര്‍ച്ചയായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് വിഭാഗം ശക്തിപ്പെടുത്തിയതും മറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനങ്ങളൊരുക്കിയതും.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്പെഷ്യല്‍റ്റി ബ്ലോക്കിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ സര്‍ജറി നടക്കുന്ന ഓപ്പറേഷന് തീയറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടയുള്ളവ ഈ സര്‍ക്കാരിന്റെ കാലത്താണ് സജ്ജമാക്കിയത്. ഇതിനായി കാര്‍ഡിയാക് തൊറാസിക് സര്ജന്മാരെ ആശുപത്രിയില്‍ പ്രത്യേകമായി നിയമിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.